Saturday, June 12, 2010

മലിംഗ് ഉപയോഗിച്ച് മലയാളത്തിൽ ടൈപ് ചെയ്യൽ

For a step by step instruction in English, Click here

മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇന്ന് ധാരാളം പ്രോഗ്രാമുകളുണ്ടല്ലോ. മലിംഗ്, ഗൂഗ്ൾ ട്രാൻസ്ലിറ്റെറേഷൻ, മൊഴി കീ മാപ്പ് മുതലായവ ഉദാഹരണങ്ങൾ. (മലിംഗ് 1999 ൽ ഞാൻ വികസിപ്പിച്ചതാണ്. പലരും ഉപയോഗിക്കുന്നുമുണ്ട്).

മലിംഗ് അതിന്റെ ജാലകത്തിൽ മാത്രമെ പ്രവൃത്തിക്കുകയുള്ളു. മറ്റുള്ളവയിലേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്യണം. മറ്റു ചില പ്രോഗ്രാമുകളിൽ 'റ്റ', 'ഗർവ്വ്' എന്നിവ ഒറ്റയടിക്ക് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്. വേറെ ചിലതിൽ എക്സെൽ ഉപയോഗിക്കുമ്പോൾ ഓരോ സെല്ലിലെയും തുടക്കത്തിലെ വ്യജ്ഞനാക്ഷരം ശരിയായി വിന്യസിക്കുന്നില്ല.

ഗൂഗ്ൾ ട്രാൻസ്ലിറ്റെറേഷനിലെ Custom Canonical Transliteration Schemes ഉപയോഗിച്ച് ഇവയെല്ലാം എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. ഇതിന്, ഇവിടെ ക്ലിക്ക്‌ ചെയ്ത് Maleng.scm എന്ന ഫയൽ, C:\Program Files\Google\Google Malayalam Input\Schemes എന്ന ഫോൾഡറിലോ (അല്ലെങ്കിൽ സമാന ഫോൽഡറിലോ) ഡൗൺലോഡ് ചെയ്യുക. എന്നിട്ട് ഗൂഗ്ൾ ട്രാൻസ്ലിറ്റെറേഷനിൽ നിന്ന് Maleng സ്കീം തിരഞ്ഞെടുത്ത് ടൈപ്പ് ചെയ്യുക.

Maleng.scm നോട്ട് പാഡിൽ തുറന്ന് ഉള്ളടക്കം പരിശോധിക്കാവുന്നതാണ്

മലിംഗ് ശ്രേണിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. അതു കൊണ്ട് മലിംഗ് ഉപയോഗിക്കുന്നവർക്ക് ഇനി യൂനികോഡ് ഉപയോഗിച്ച് എല്ലാ അപ്ലിക്കേഷനിലും നേരിട്ട് ടൈപ്പ് ചെയ്യാം. ഇത് ഏതാണ്ട് മൊഴി സ്കീം തന്നെയാണെന്ന് class1 പരിശോധിച്ചാൽ മനസ്സിലാകും. ഇനി മൊഴി സ്കീം തന്നെ വേണമെന്നുണ്ടെങ്കിൽ class1 ൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ മതി. ഇതു പോലെ ഒരോരുത്തർക്കും അവർക്കിഷ്ടമുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ഇഷ്ടമുള്ള മലയാള അക്ഷരം കൊടുക്കുവാൻ സാധിക്കും.

മലയാള അക്ഷരങ്ങളും അവക്ക് സമാനമായ ഇംഗ്ലീഷ് അക്ഷരങ്ങളും അടങ്ങുന്ന M. S. വേര്‍ഡ് ഫയല്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.


abdurazakmp@gmail.com