Friday, December 3, 2021

 

എം. എം. അക്ബർ ഇ. എ. ജബ്ബാർ സംവാദം

09-01-2021 മലപ്പുറം

 

ഈ സൈറ്റിൽ  ഉള്ള വീഡിയോവിൻറെ, സമയം [1:15:34 ]മുതൽ അവസാനം വരെയുള്ള എംഎം അക്ബറുടെ വിഷയാവതരണത്തിന്റെ ലിഖിതം (Text) ആണ് ഇവിടെ കൊടുക്കുന്നത്

 

ചുവപ്പ്  അക്ഷരങ്ങളിൽ ഉള്ളത് വീഡിയോവിൽ ഇല്ലാത്തതാണ്. [ചതുര ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത് വീഡിയോവിലെ സമയം ആണ്]. മഞ്ഞ പാശ്ചാത്തലത്തില്‍ ഉള്ളത് അന്ന് സ്റ്റേജില്‍ വെച്ച് സ്ക്രീനില്‍ കാണിച്ചവയാണ്.

 

തലവാചകവും  അതിനു താഴെ  ചുരുക്കവും (summary) കൊടുത്തിട്ടുണ്ട്.

 


 

സംഗ്രഹം

 

മുഹമ്മദ്‌ നബിയുടെ കാലഘട്ടത്തിലെ നാടോടികളായ അറബികള്‍ക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ  പിന്നീട് സയന്‍സ് കണ്ടെത്തിയ എന്തെങ്കിലും ഒരറിവ് കുര്‍ആനില്‍ ഉണ്ട് എന്ന് തെളിയിക്കുക എന്ന ശ്രീ ഇ എ ജബ്ബാറിന്റെ വെല്ലു വിളിക്ക് മറുപടിയായി ഖുര്‍ആന്‍ 24:40 വചനം കൊണ്ട് വരുന്നു. അതിലെ 4 അറിവുകള്‍ അന്നത്തെ അറബികള്‍ക്ക് അറിയാത്തതും പിന്നീട് സയന്‍സ് കണ്ടെത്തിയതുമാണ് എന്ന് അവകാശപ്പെടുന്നു.

 

അവ താഴെ കൊടുക്കുന്നു

 

1. ആഴക്കടലിൽ ഇരുട്ടുകളുണ്ട്  ഒന്നിനു മുകളിൽ മറ്റൊന്നായി അനേകം ഇരുട്ടുകൾ

 ഇവ സമുദ്രത്തിലെ ഏറ്റവും താഴ്ന്ന 3 മേഖലകള്‍  ആണത്രേ.

 

2.  ഇരുട്ടുകളെ  പൊതിയുന്ന തിരമാലകൾ  ആഴക്കടലില്‍ ഉണ്ട്

Internal waves ആണത്രേ ഇരുട്ടുകളെ പൊതിയുന്ന തിരമാലകൾ.

 

3. ആഴക്കടലിലെ തിരമാലകളെ പൊതിയുന്ന വേറെയും തിരമാലകളുണ്ട്

കടലിലെ ചില പ്രതിഭാസങ്ങളുടെ തരംഗങ്ങളുടെ തെര്‍മല്‍ ഇമേജ് കാണിച്ചു. ആ പ്രതിഭാസങ്ങളാണത്രേ  തിരമാലകളെ പൊതിയുന്ന തിരമാലകള്‍

 

4.ആഴക്കടലിലെ ഇരുട്ടിൽ സ്വന്തം കൈകളെ പോലും കാണാൻ ഒരാൾക്ക് കഴിയില്ല


 

 

[തുടക്കം]

 

[1:15:34] ആദ്യത്തെ സെസ്സന്അവതരിപ്പിക്കാന്വേണ്ടീട്ട് ശ്രീ എം.എം അകബറിനെ ക്ഷണിച്ചു കൊള്ളുന്നു.

 

1. ആമുഖം

--നീണ്ട പ്രസംഗത്തിനു ശേഷം, മനസ്സിലാക്കാനുള്ള നമ്മുടെ കഴിവ് കുറയുന്നു--.

 

[1:15:40]

السلام عليكم ورحمه الله  بسم الله الرحمن الرحيم الحمد لله رب العالمين الصلاه والسلام علا اشرف المرسلين وعلى اله وصحبه اجمعين اما بعد

اعوذ بالله من الشيطان الرجيم بسم الله الرحمن الرحيم

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًا كَثِيرًا ﴾٨٢﴿

സുഹൃത്തുക്കളെ, സഹോദരന്മാരെ, ഒരു മണിക്കൂര്നീണ്ടു നിന്ന ഒരു സംസാരത്തിനു ശേഷമാണ് ഞാന്നിങ്ങളുടെ മുന്നില്എഴുന്നേറ്റു നില്ക്കുന്നത്. സ്വാഭാവികമായും നമ്മുടെ ഗ്രാഹ്യം എന്നത് കേള്വി ഇങ്ങനെ മാറുന്നതിനനുസരിച്ച് അല്ലെങ്കില്ദീര്ഘമാകുന്നതിനനുസരിച്  കുറഞ്ഞു വരുമെന്നത് പഠനങ്ങള്.  

 

2. ഒരു സര്‍ദാര്‍ജി തമാശ

--ഗുണകാംക്ഷിയായ സുഹൃത്തിന്റെ   ഉപദേശം അവഗണിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിച്ച സർദാർജി തന്റെ പൂച്ചയെ കൊന്നതിനു ശേഷം കരയുന്നു-- 

 

[1:17:03]

വെറുതെ തമാശ പറയുകയാണ്. ഡല്ഹിയിലെ മരം കോച്ചുന്ന തണുപ്പ്, ഒരു സര്ദാര്ജി, അതിന്റെ പൂച്ചനെ  കുളിപ്പിക്കുകയാ. എതിരില്വരുന്ന, അത് കണ്ടു വന്ന, ഒരു സുഹ്രത്ത് പറഞ്ഞു

സര്ദാര്ജി, നേരം വെളുക്കുമ്പോ പൂച്ചനെ ങ്ങനെ കുളിപ്പിച്ചാല്, സൈസ് തണുപ്പത്ത് അത് ചത്തു പോകും

 സര്ദാര്ജി ഒന്ന്ക്രുധമായി നോക്കി.  സുഹൃത്ത് പോയി. കുറച്ചു സമയം കഴിഞ്ഞു സുഹ്രത്ത് തിരിച്ചു വരുമ്പഴ്, സര്ദാര്ജി ഇരുന്ന് കരയുന്നുണ്ട്.

എന്താ സര്ദാര്ജി കരയുന്നത്?

 പൂച്ച ചത്തു”.  അപ്പൊ ചോദിച്ചു

ഞാന്നേരത്തെ തന്നെ പറഞ്ഞതല്ലേ തണുപ്പത്ത്  പൂച്ചയെ കുളിപ്പിച്ചാല്ചത്ത്പോകുംന്ന്

 

എടൊ തണുപ്പത്ത് കുളിപ്പിച്ചത് കൊണ്ടൊന്നുമല്ല ചത്തത്.  താന്പറഞ്ഞത് കേട്ട് (പൂച്ചയുടെ ശരീരത്തില്‍ നിന്നും വെള്ളം പൂര്‍ണ്ണമായി നീക്കുന്നതിന് വേണ്ടി) അതിനൊന്ന്ഞാന്പിഴിഞ്ഞു.  അപ്പളാ ചത്തത്

യഥാര്ത്ഥത്തില് തമാശ ഇവിടേയ്ക്ക് യോജിക്കുമോ എന്ന്പിന്നീട് നമുക്ക് ആലോചിക്കാം..

 

3. സംഘവും ആയിട്ടുള്ള ബന്ധം

--സംഘത്തിൻറെ പ്രവർത്തനങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ സ്വാധീനിച്ചു--

[1:18:27]

വിഷയം അവതരിപ്പിച്ചു കൊണ്ടാണ് ഞാന്സംസാരിക്കേണ്ടത്. ആമുഖമായി സൂചിപ്പിക്കട്ടെ,  കേരള യുക്തിവാദി സംഘത്തിന്റെ, ഇതേ പോലെയുള്ള ഒരു വേദിയില്നില്ക്കാന്സാധിച്ചതില്സന്തോഷിക്കുന്ന ആളാ ഞാന്‍. കാരണം യുക്തിവാദി സംഘത്തെ കുറെ കാലമായി അറിയുന്നത് കൊണ്ട്. സംഘം 929 ല്സംഘമായിട്ടില്ല 35 ലാണ് സംഘം ഉണ്ടാകുന്നത്. അന്ന് സഹോദരന്അയ്യപ്പന്റെ നേതൃത്വത്തില്ആരംഭിച്ച യുക്തി വാദി മാഗസിന്.  അതിലും അതിനു ശേഷം സംഘത്തിന്റെ ഔദ്യോഗികമായ യുക്തി രേഖയെപ്പോലെയുള്ള മാഗസിനുകളിലും എല്ലാം എഴുതിയ പല ലേഖനങ്ങളും കുറെ മുമ്പ് തന്നെ വായിക്കാനും അതിലൂടെ കടന്നു പോവാനുള്ള അവസരവും  ഉണ്ടായിട്ടുണ്ട്.  അതേ പോലെത്തന്നെ വിശേഷിച്ചും ഡോക്ടര് ടി കോവൂരിപ്പോലെയുള്ള ആളുകളുടെ പഠനങ്ങള്, അന്ധവിശ്വാസങ്ങളുടെ മനശ്ശാസ്ത്ര പരമായ കാരണങ്ങള്തേടിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്, ഇതെല്ലാം തന്നെ ചെറുപ്പ കാലഘട്ടത്തില് വ്യക്തിത്വ രൂപീകരണ സമയത്ത് തന്നെ സ്വാധീനിച്ചിട്ടുള്ള ഒരാളാണ് എന്നുള്ള നിലക്ക് തന്നെയണ് ഞാന്സൂചിപ്പിക്കുന്നത്. സംഘത്തിന്റെ വേദിയില്നില്ക്കുന്നത് സന്തോഷം.

 

4. സംഘത്തെ പോലെയുള്ള കൂട്ടായ്മകൾ അനുവാര്യമാണ്

 

--നവനാസ്തികത വഴിതെറ്റി പോവുമ്പോള്‍ ഇടതുപക്ഷ ദര്‍ശനങ്ങളിലധിഷ്ടമായ സംഘത്തെ പോലെയുള്ള കൂട്ടായ്മകൾ അനുവാര്യമാണ്. കർഷക സമരവുമായി ബന്ധപ്പെട്ടു സംഘം നടത്തിയ പ്രസ്താവനയോട്, ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.--

[1:20:27]

തീര്ച്ചയായും ഇവിടെ ബഹുമാന്യനായ അധ്യക്ഷന്സൂചിപ്പിച്ചത് പോലെ സംഘം മുന്നോട്ട് വെക്കുന്നത് നിരീശ്വര നിര്മ്മദ പ്രത്യയ ശാസ്ത്രവുമാണ്. നിലക്ക് തന്നെ പ്രത്യയ  ശാസ്ത്രത്തോട് നമുക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്പ്രകടിപ്പിക്കാറുണ്ട്. രൂപത്തിലുള്ള അഭിപ്രായ വ്യത്യസങ്ങളുടെ സംവാദങ്ങളും സംഘട്ടനങ്ങളും പോസിറ്റീവ് ആയ രൂപത്തില്നടക്കേണ്ടത് ഒരു പുരോഗമന സമൂഹത്തിന് അനിവാര്യമാണ് എന്ന്വിശ്വസിക്കുന്ന ഒരാളാണ് ഞാന്. നിലക്ക് തന്നെ പലപ്പോഴും പുതിയ കാലത്ത് പുതിയ കാല നവനാസ്തികത സാമ്രാജ്യത്വത്തിന്റെ മനുഷ്യ വിരുദ്ധ ദര്ശനങ്ങളെ കടമെടുക്കുകയും ശാസ്ത്ര പ്രചാരണത്തിന്റെ മറവില്ഫാസിസത്തെ അടക്കം പാദ സേവ ചെയ്യുകയും ചെയ്യുന്ന,  അതിനു വേണ്ടി ഭൌതിക വ്യാമ യാമം നടത്തുന്ന തലത്തിലേക്ക് അധപതിക്കുകയും ചയ്യുമ്പോ തീര്ച്ചയായും ഇടതുപക്ഷ ദര്ശനങ്ങളിലധിഷ്ടമായ സംഘത്തെ പോലെയുള്ള കൂട്ടായ്മകൾ ഒരു സന്തുലിതത്തിനെങ്കിലും അനുവാര്യമാണ് എന്നു വിശ്വസിക്കുന്ന ഒരാളും കൂടിയാണ് ഞാൻ.

 

പ്രത്യേകിച്ച് അവസരത്തിൽ അടുത്ത് അനിൽകുമാർ സാറും രാജഗോപാലൻ സാറും എല്ലാം  തന്നെ ഒന്നിച്ചു നടത്തിയ ഒരു പ്രസ്താവന, കർഷക സമരവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന, അതിനോടുള്ള സംഘത്തിൻറെ വേദിയിൽ നിൽക്കുന്ന ഒരാളെന്ന നിലക്ക് ഐക്യദാർഢ്യം അടിവരയിട്ടു രേഖപ്പെടുത്തിക്കൊണ്ട് ഞാൻ ആരംഭിക്കുകയാണ്.

 

5. വെല്ലുവിളി

--മുഹമ്മദ്‌ നബിയുടെ കാലഘട്ടത്തിലെ നാടോടികളായ അറബികള്ക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ  പിന്നീട് സയന്സ് കണ്ടെത്തിയ എന്തെങ്കിലും ഒരറിവ് കുര്ആനില്ഉണ്ട് എന്ന്തെളിയിക്കല്‍--

[1:22:25]

നിരശ്ചയം ഇവിടെ സൂചിപ്പിക്കപ്പെട്ട അതുപോലെ എന്നെ കേരള യുക്തിവാദി സംഘം ഏൽപ്പിച്ച വിഷയം ഡിസംബർ മാസം ഏഴാം തീയതി യുക്തിവാദി സംഘത്തിൻറെ ഔദ്യോഗിക ഫേസ് ബുക്ക്പോസ്റ്റിൽ, സംവാദം യുക്തിവാദിസംഘം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റിൽ, വ്യക്തമാക്കിയിട്ടുള്ള വിഷയം. അതിങ്ങനെയാണ് നിങ്ങൾക്ക് വായിക്കാൻ കഴിയും.

 

മുഹമ്മദ്‌ നബിസല്ലല്ലാഹു അലൈഹി വസല്ലമ ഉൾപ്പെടുന്ന അക്കാലഘട്ടത്തിലെ  നാടോടികളായ അറബികള്ക്ക് അന്നറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ എന്തെങ്കിലും ഒരറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ, താൻ ശഹാദത്ത് ചൊല്ലി മുസ്ലിം ആകാം എന്നും  ഇതേവരെ താൻ ഇസ്ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിൻവലിക്കാമെന്നുമുഉള്ള യുക്തിവാദിസംഘം പ്രസംഗകനായ ജബ്ബാറിൻറെ വെല്ലുവിളി ക്കുള്ള മറുപടിയാണ്.  സംഘം എന്നെ ഏൽപ്പിച്ച വിഷയം എന്നുള്ള നിലക്ക് വിഷയം ആണ് വിഷയാവതരണത്തില്  ഇവിടെ സംസാരിക്കേണ്ടത് എന്നുള്ള നിലക്ക് ഞാന് വിഷയ്ത്തിലേക്ക് നേരിട്ട് കടക്കുകയാണ്.  വെല്ലുവിളി ഇവിടെ സഹസംവാദകന്സൂചിപ്പിച്ച പോലെ വെല്ലു വിളി എല്ലാവര്‍ക്കും  അറിയാവുന്നതാണ്.

“അക്കാല ഘട്ടത്തിലെ നാടോടികളായ അറബികള്ക്ക് അന്ന് അറിയാവുന്ന കാര്യങ്ങളല്ലാതെ  പിന്നീട് സയന്സ് കണ്ടെത്തിയ എന്തെങ്കിലും ഒരറിവ് കുര്ആനില്ഉണ്ട് എന്ന്തെളിയിച്ചാല്ഞാന്ഇതു വരെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്വലിച് ഞാന്ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് വരാന്തായ്യാറാണ്. ഇത് ഒരു ചാലഞ്ച് ആണ്”.  ഇതാണ് എന്റെ സഹസംവാദകന്ഉന്നയിച്ച  വെല്ലു വിളി.

 

6. വെല്ലുവിളി എറ്റെടുക്കനുണ്ടായ സാഹചര്യം

--പേരെടുത്ത് പറഞ്ഞ്, ‘വാടാ’ എന്ന് പറഞ്ഞ്, വെല്ലു വെളിച്ചപ്പോള്  ഒരു വിശ്വാസിയുടെ ഉത്തരവാദിത്തം നിര്വഹിക്കുക്കുന്നതിന് വേണ്ടി.--

[1:24:11]

വെല്ലു വിളിക്ക് ഉപോല്ഫലകമായ കാര്യങ്ങക്കുറിച്ച്  അദ്ദേഹം വിശദീകരിച്ചു കഴിഞ്ഞു. പക്ഷേ ആചിത്രത്തിലൊന്നും തന്നെ  ഞാന്എന്ന വ്യക്തി ഉണ്ടായിരുന്നില്ല; എം എം അക്ബര്എന്ന വ്യക്തി ഉണ്ടായിരുന്നില്ല.  അദ്ദേഹം എന്റെ പേരെടുത്ത് പറഞ്ഞ് വിഷയത്തില്സംവാദത്തിന് സന്നദ്ധമാണോ  എന്ന് ചോദിച്ചു കൊണ്ട്  വീഡിയോ ഇറക്കുകയും യുക്തി വാദി സംഘത്തിന്റെ സുഹൃത്തുക്കള്‍ വാടാ’ എന്നെല്ലാം പറഞ്ഞു പോസ്റ്റ്ഇറക്കുയും  ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒരവസരത്തില്ആ വെല്ലുവിളി ഏറ്റെടുക്കുവാന്‍ ഒരു വിശ്വാസി എന്ന നിലക്ക് ഞാന്സന്നദ്ധമായത്. യഥാര്ത്ഥത്തില്  ഇവിടെ സൂചിപ്പിച്ചതു  പോലെ കോവിഡിന്റെ സാഹചര്യത്തില്ഇത്തരം വെല്ലു വിളികള്ക്കൊ  മറുപടികള്‍ക്കോ ഉള്ള സമയ മല്ല എന്ന്.  മറിച്ച് മത വിശ്വാസികളെ സംബന്ധിച്ചേടത്തോളം മനുഷ്യ സേവനത്തിന് ഒരുപാട് മേഖലകളിലൂടെ കടന്നു പോകേണ്ട ഒരു പ്രത്യേക സന്ദര്ഭമാണിത് എന്നത് കൊണ്ടും ഇത്തരം വെല്ലു വിളികളും വര്ത്തമാനങ്ങളും വില കുറഞ്ഞ വിമർശനങ്ങളുമെല്ലാം നമ്മള് സാധാരണയായി അവഗണിച്ച് വിടാറാണ് പതിവ്. പക്ഷേ  പേരെടുത്ത് പറഞ്ഞ്, വാടാ’ എന്ന് പറഞ്ഞ്, പോസ്റ്ററിറക്കി എല്ലാം വെല്ലു വെളിച്ചപ്പോള്  സ്വാഭാവികമായും ഒരു വിശ്വാസിയുടെ ഉത്തരവാദിത്തം നിര്വഹിക്കുക എന്ന അടിസ്ഥാനത്തില്മാത്രമാണ് വെല്ലുവിളിക്ക് മറുപടി പറയാന്ഞാന്സന്നദ്ധമാണ് എന്നറിയിച്ചത്. മറുപടിക്ക് ഇത്ര സമയമൊന്നും കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. നമ്മെ സംബന്ധിച്ചടത്തോളം അങ്ങനെ ഒരു പൊതു സമൂഹത്തിൽ വെല്ലുവിളിച്ചാൽ വെല്ലുവിളിക്ക് മറുപടി പറയാൻ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം നിമിഷങ്ങൾ മതി.  അതുകൊണ്ടാണ് പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് വന്നുകൊണ്ട് ഇത് ചെയ്യാമെന്ന് പറഞ്ഞത്. അന്നുമുതൽ ഇന്നുവരെ സോഷ്യൽ മീഡിയയിലൂടെ നടന്ന യുദ്ധങ്ങളൊന്നും തന്നെ ഞാൻ പറയേണ്ടതില്ല. യഥാർത്ഥത്തിൽ എനിക്ക് അത്ഭുതം തോന്നുന്നത് യുക്തിവാദി സംഘത്തെ പോലെയുള്ളൊരു പ്രസ്ഥാനം ഇതിന് സംഘാടനം ഏറ്റെടുത്തത്തിനു ശേഷവും ആരാണത് ചെയ്തത് എന്ന് ഞാൻ പറയേണ്ടതില്ല . ഇത്തരം ആളുകള്  അവരില്സോഷ്യല്മീഡിയയിലൂടെയുള്ള വളരെ മോശമായ പ്രചാരണങ്ങളോടുകൂടി മുന്നോട്ട് പോകുന്നത് നമ്മള്‍ കണ്ടു.  

 

7. സംഘം സര്‍ദാര്‍ജിയുടെ പൂച്ച പോലെ

--ഒരു നൂറ്റാണ്ടോളം നല്ല നിലയിൽ പ്രവർത്തിച്ച സംഘത്തെ ഇസ്‌ലാം വിരുദ്ധരുടെ കയ്യിൽ കൊടുത്തു കൊല്ലരുതേയെന്ന് പറഞ്ഞതാണ്.  പക്ഷേ ഈ ഉപദേശം അവഗണിച്ചിട്ടോ, തെറ്റിദ്ധരിച്ചിട്ടോ  ഒരു ഡിബേറ്റ് കൂടി നടത്തി കൊല്ലാനുള്ള പുറപ്പാടിലാണ്. സര്‍ദാര്‍ജി പൂച്ചയെ കൊന്നത് പോലെ.-- 

 

[1:26:36]

എനിക്ക് തോന്നിയ ഞാന്സര്ദാര്ജിയുടെ കഥ പറഞ്ഞത് വെറുതെയല്ല. സത്യത്തിൽ യുക്തിവാദി സംഘത്തെ  പോലുള്ള ഒരു പ്രസ്ഥാനം ജനാധിപത്യവിരുദ്ധമായി  കാര്യങ്ങൾ ചെയ്ത് കൊണ്ട് പോയപ്പോ ഗുണകാംക്ഷ യോട് കൂടി പറഞ്ഞതാണ് കുളിപ്പിക്കല്ലേ.’   ഇസ്ലാം വിരുദ്ധതയുടെ ഇസ്ലാം ഭീതിയുടെ ഇസ്ലാം വെറുപ്പിന്റെ മാറാപ്പുകള്മാത്രം പേറി പരിചയമുള്ള കുറച്ചാളുകളുടെ കയ്യില്നിങ്ങള്വെള്ളം കൊടുത്ത് കുറെയെല്ലാം സാമൂഹ്യ ധാര്‍മികതയുള്ള അല്ലെങ്കില്സാമൂഹ്യ പ്രസക്തമായ കഴിഞ്ഞ ഏകദേശം ഒരു നൂറ്റാണ്ടോളം കാലം നില നിന്ന പ്രസ്ഥാനത്തെ നിങ്ങള്കൊല്ലല്ലേ എന്ന്പറഞ്ഞതാ. അപ്പൊ ഒരു ഡിബൈറ്റും  കൂടി നടത്തിയിട്ട് കൊന്നു കളയാമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്അതിന് സഹതപിക്കാന്മാത്രമേ നിര്വാഹമുള്ളു

 

 

 

 

8. അവതാരകന്റെ ദൌത്യം

--മുഹമ്മദ് നബി() ക്ക് ശേഷം സയൻസ് കണ്ടെത്തിയ, അന്നത്തെ അറബികൾക്ക് അറിയാത്ത ഒരറിവ് അവതരിപ്പിക്കുക.--

[1:27:19]

തീര്ച്ചയായും നമ്മള്ഡിബൈറ്റിലൂടെ കടന്നു പോവുകയാണ്. ചാലഞ്ചിന്നാണ് ഞാന്മറുപടി പറയുന്നത്. മറ്റു വര്ത്തമാനങ്ങള്ക്ക് നമുടെയെല്ലാം സമയം  വിലയുള്ളതായത് കൊണ്ട് തന്നെ,  നമ്മള്അതിലൂടെ കടന്ന് പോവുന്നില്ല. ഇവിടെ ഡിബൈറ്റ് അനുസരിച് എന്റെ ദൌത്യം ഖുറാനിലെ ഒരറിവ്അവതരിപ്പിക്കണം. ഒരറിവ്.  ഒരൊറ്റ അറിവ്.  ഇത് സഹസംവാദകന്റെ ഭാഷയില്പറഞ്ഞാല്ഒരറിവ്.  അതേ  ഒരറിവ്. അതിന് രണ്ട് സവിശേഷതകളാണ് അദ്ദേഹം പറഞ്ഞത്.

ഒന്നാമത്തെ സവിശേഷത മുഹമ്മദ് നബി() ക്ക് ശേഷം സയൻസ് കണ്ടെത്തിയതാവണം. രണ്ടാമത്തെ സവിശേഷത അന്നത്തെ അറബികൾക്ക് അറിയാത്തത് ആകണം.

 

9. ഒരു പച്ചക്കള്ളം

--ശാസ്ത്രം കണ്ടെത്തിയതെല്ലാം  ഖുർആനില്ഉണ്ട്  എന്ന് മുസ്ലിംകള്‍ അവകാശപ്പെടുന്നു എന്ന തള്ള്.--

 [1:28:00]

തീർച്ചയായും ഈ അറിവിനെ കുറിച്ച് പറയുമ്പോ അദ്ദേഹത്തെ പോലെയുള്ള ഉള്ള ആളുകൾ മുസ്ലീങ്ങൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പച്ച കള്ളത്തെ കുറിച്ച് പറയാതിരിക്കാൻ നിർവാഹമില്ല . പച്ചക്കള്ളം ആയതുകൊണ്ട് പച്ചക്കള്ളം എന്ന് തന്നെ പറയണമല്ലോ. അദ്ദേഹം തന്നെ പറഞ്ഞ സീരീസ് അദ്ദേഹം തുടങ്ങാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ വിൻറെ തലക്കെട്ടാ ത്. ശാസ്ത്രം കണ്ടെത്തിയതെല്ലാം  ഖുർആനില്ഉണ്ട്  എന്ന തള്ള്. അത്തരം ഒരു തള്ള് മുസ്ലീങ്ങൾക്ക്  ഇല്ല.  ഇവിടെയുള്ള അമുസ്ലീങ്ങൾ, മുസ്ലിം സമുദായത്തിൽ പിറന്നിട്ടില്ലാത്ത വെറുതേ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പോരാട്ടം എന്നുള്ള നിലക്ക് പോരാട്ടത്തിന് വേണ്ടിയുള്ള  സംഘം എന്ന നിലയ്ക്ക് യുക്തിവാദി സംഘത്തിൻറെ കീഴിൽ വന്നിട്ടുള്ള എൻറെ സുഹൃത്തുക്കളോടാ പറയുന്നത്. ഇങ്ങനെ ഒരു തള്ള് ഇങ്ങനെ ഒരു അവകാശവാദം ഞങ്ങൾക്ക് ഇല്ല.

(പക്ഷേ,   ഭ്രൂണശാസ്ത്രം, ജോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം സമുദ്രശാസ്ത്രം മുതലായ എല്ലാ ശാസ്ത്രങ്ങളും  ഖുർആനിൽ ഉണ്ട് എന്നവകാശപ്പെടുന്ന ധാരാളം വീഡിയോകൾ ഉണ്ട്).

10.  ഖുർആൻറെ ദൗത്യം

   --പ്രവാചകന്മാര്‍ പറഞ്ഞ കാര്യം ബോധ്യപ്പെടുത്തല്‍--

[1:28:42]

 ഖുർആനിന് ഖുർആൻറെ ദൗത്യം കേവലം ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങൾ പറയലല്ല.  അങ്ങനെയാണെങ്കിൽ മുസ്ലിംങ്ങൾക്കിടയിൽ ശാസ്ത്രജ്ഞന്മാർ ഉണ്ടാകില്ലല്ലോ. (യഥാർത്ഥ വിശ്വാസികളായ മുസ്ലീങ്ങൾക്കിടയിൽ ശാസ്ത്രജ്ഞൻമാർ ഇല്ല എന്ന സത്യം ബോധ്യപ്പെടാൻ നോബൽ ജേതാക്കളായ   ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റ്   പരിശോധിച്ചാൽ മതി).  മുസ്ലിംകൾക്കിടയിൽ ശാസ്ത്രം പഠിക്കുന്നവര്ഉണ്ടാകില്ലല്ലോ. 

മുസ്ലിംകള്ശാസ്ത്രം പഠിക്കുന്നത് പരിശുദ്ധ ഖുർആനില്  നിന്നല്ല. യൂണിവേഴ്സിറ്റികളിൽ നിന്നാണ്. കലാലയങ്ങളിൽ നിന്നാണ് രൂപത്തിലുള്ള സ്ഥാപനങ്ങളില്നിന്നാ.  അതെന്താ മതപാഠശാലകളിൽ പോയ പോരെ,. എല്ലാ ശാസ്ത്രവും ഖുർആനിൽ ഉണ്ടെങ്കിൽ. തീർച്ചയായും അങ്ങനെ ഒരു വാദം മുസ്ലിങ്ങൾക്ക് ഇല്ല. പരിശുദ്ധ ഖുർആൻന്റെ ദൗത്യമെന്നത് ശാസ്ത്രം പഠിപ്പിക്കലല്ല. (ഈയുള്ളവന്‍ സമുദ്ര ശാസ്ത്രം പഠിക്കാന്‍ തുടങ്ങിയത് ഖുര്‍ആന്‍ മുഖേനയാണ്. കൃത്യമായിപ്പറഞ്ഞാല്‍ 24:40 ന്റെ  അവതാരകന്റെ വ്യാഖ്യാനത്തില്‍ നിന്ന്)  വീണ്ടും അടിവരയിട്ടു കൊണ്ട് പറയുന്നു ഖുറാന്റെ  ദൗത്യം ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയാത്ത ചില കാര്യങ്ങളെക്കുറിച്ച് പടച്ചതമ്പുരാൻ മനുഷ്യരോട് സംസാരിക്കുവാൻ വേണ്ടി പ്രവാചകന്മാരിലൂടെ തയ്യാറായിട്ടുണ്ട്. കാര്യങ്ങൾ ബോധ്യപ്പെടുത്തലാണ് ഖുർആന്റെ ദൗത്യം.

 

11.  ഖുർആന്റെ  വാദം

 --അബദ്ധം ഇല്ല എന്ന്-- 

 

[1:29:37]

 

ബോധ്യപ്പെടുത്തുന്നതിനിടയ്ക്ക് പരിശുദ്ധ ഖുർആൻ പടച്ചവനെ കുറിച്ച് പറയുമ്പോ പടച്ചവന്റെ അസ്തിത്വത്തെ കുറിച്ച് പറയുമ്പോ പടച്ചവന്റെ അസ്തിത്വ മരണാനന്തര ജീവിതത്തെ കുറിച്ച് പറയുമ്പോ എല്ലാം ഒരുപാട് പ്രകൃതിപ്രതിഭാസങ്ങളിലൂടൊക്കെ കണ്ണോടിക്കാന്വേണ്ടി ആവശ്യപ്പെടുന്നുണ്ട്. പ്രകൃതി പ്രതിഭാസങ്ങളിലൂടെ കണ്ണോടിക്കാന്വേണ്ടി പറയുമ്പോ പറയുന്ന കാര്യങ്ങൾ പരാമർശങ്ങൾ പരാമർശങ്ങൾ ഒരെണ്ണത്തിൽ പോലും അബദ്ധം ഇല്ല എന്നതാണ് മുസ്ലീങ്ങളുടെ ഖുർആനിന്റെ  വാദം.

 

12.  ഖുര്‍ആനില്‍ വൈരുധ്യങ്ങൾ ഇല്ല

--കാരണം അല്ലാഹുവിന്റെ പക്കല്‍ നിന്നായത്‌ കൊണ്ട്--

 

[1:30:10]

 

ഖുർആനിലെ പദങ്ങളിലൂടെ തന്നെ വാദം പറഞ്ഞാൽ ഖുർആന്  നാലാമത്തെ  അധ്യായം സൂറത്തുന്നിസാഇലെ 82 ാമത്തെ  വചനത്തിൽ നമ്മൾ വായിക്കുന്നു 

 

ഖു 4:82

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًا كَثِيرًا ﴾٨٢﴿

അവര്  ഖുർആനെ കുറിച്ച് ചിന്തിക്കുന്നില്ലേ. അതെങ്ങാനും പടച്ചവന്റെ പക്കല്നിന്നുള്ളതല്ലായിരുന്നുവെങ്കിൽ അല്ലാഹുവിൻറെ പക്കൽ നിന്നുള്ളതല്ലായിരുന്നെങ്കിൽ അവർക്കതില്ധാരാളം പൊരുത്തക്കേടുകൾ അബദ്ധങ്ങൾ വൈരുദ്ധ്യങ്ങൾ കാണാൻ കഴിയുമായിരുന്നു. ഖുർആൻന്റെ അവകാശവാദം അതാണ്

 

(ഈ ആയത്തിൽ തന്നെ ഒരു പൊരുത്തക്കേട് ഉണ്ട്. മനുഷ്യർക്കും വൈരുദ്ധ്യങ്ങൾ ഇല്ലാത്ത രചനകൾ നടത്താൻ കഴിയും. അപ്പോൾ  വൈരുദ്ധ്യങ്ങൾ ഇല്ലാത്തതെല്ലാം അല്ലാഹുവിൽ നിന്ന് ആയിക്കൊള്ളണമെന്നില്ല. ഖുർആനും)

 

 

13.  ഖുർആനിലെ പദ പ്രയോഗം

--കൃത്യമായ പദങ്ങൾ ഉപയോഗിക്കുന്നു --

 

[1:30:39]

 

ഖുർആൻ ഭൂമിയെക്കുറിച്ച് പറയുന്നുണ്ട് ഭൂമിശാസ്ത്രം പഠിപ്പിക്കാൻ അല്ല പടച്ചവന്റെ അസ്തിത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ. അവിടെ പക്ഷേ ഭൂമിയെ കുറിച്ച് പടച്ചവൻ പറയുമ്പോൾ അതിലെ  പരാമർശങ്ങളിൽ ഒരു അബദ്ധം പോലുമില്ല. (കൃത്യമായ വാക്കുകള്‍ ഉപയോഗിക്കുന്ന ഖുര്‍ആനില്‍ ഭൂമി പരന്നതാണ്  എന്നു പറഞാല്‍ പരന്നത് തന്നെയാണ്. ഖു 51:48, 79:30, 88:20, 91:6) പരിശുദ്ധ ഖുർആനിൽ ആകാശങ്ങളെ കുറിച്ച് നക്ഷത്രത്തെക്കുറിച്ച് (അവ എറിയാനുള്ളതാണെന്ന് പറയുന്നത് അബദ്ധമാണ്. ഖു :67:5) മനുഷ്യനെക്കുറിച്ച് ശരീരത്തെക്കുറിച്ച് ഇവടെ സൂചിപ്പിക്കപ്പെട്ടതു  പോലെ അനാട്ടമി യെ കുറിച്ച് എല്ലാം തന്നെ അനാട്ടമി പഠിപ്പിക്കാൻ വേണ്ടിയല്ല  പറയണത്. മറിച്ച് എന്തിനാ പടച്ചവന്റെ അസ്തിത്വത്തെ കുറിച്ച് പറയാൻ. അത് പറയുമ്പോ പരിശുദ്ധ ഖുർആൻ പറയുന്ന പരാമർശങ്ങൾ അതിൽ ഉപയോഗിച്ച പദങ്ങൾ അവ കൃത്യമാണ്. (മലക്കുകളോട് സുജൂദ് ചെയ്യാൻ പറഞ്ഞാൽ മലക്കുകളല്ലാത്തവരും സുജൂദ്   ചെയ്യണം, (ഖുആന്‍ 2:34). അപ്പോൾ ഖുർആൻറെ പദപ്രയോഗം തീരെ കൃത്യമല്ല).  അതൊരിക്കലും അബദ്ധം ഇല്ലാത്തതാണ് സൂക്ഷ്മമാണ് ഇതാണ് പരിശുദ്ധ ഖുർആന്റെ  വാദം.  ഖുർആൻറെ അല്ലാത്ത ഒരു വാദം മുസ്ലീങ്ങൾക്ക് ഏതായാലും ഖുർആൻറെ കാര്യത്തിൽ പറയാൻ പറ്റില്ലല്ലോ.  ഇവിടെയാണ് നേരത്തത്തെ വെല്ലുവിളി കൊണ്ട്  പ്രസക്താവുണത്.  വെല്ലുവിളി ഞാൻ ആവർത്തിക്കേണ്ട ആവശ്യം ല്ല. 

 

(ഒരേ വാക്കിന് തന്നെ ധാരാളം അര്‍ത്ഥങ്ങള്‍ ഉള്ളത് കൊണ്ട് കൃത്യമായ അര്‍ത്ഥം എതാണെന്ന്‍ തീരുമാനിക്കാന്‍ പ്രയാസമാണ്. ഇത് ഖുര്‍ആന്റെ കൃത്യമായ പദ പ്രയോഗത്തെ തോല്‍പ്പിക്കുന്നു).

 

14.  വെല്ലുവിളിയുടെ നിബന്ധനകൾ 

--അവതരിപ്പിക്കുന്ന അറിവ് മുഹമ്മദ് നബി ക്ക് ശേഷം സയൻസ് കണ്ടെത്തിയതാകണം. അന്നത്തെ അറബികൾക്ക് അറിയാത്തതാകണം, എതിർകക്ഷിക്ക് മനസ്സിലാകുന്നതാകണം--   

[1:31:32]

 

ഞാന്തെളിയിക്കേണ്ട ഖുർആനിലെ ഒരറിവ് എന്താണ്.  

 

ഒന്ന്  മുഹമ്മദ് നബി ക്ക് ശേഷം സയൻസ് കണ്ടെത്തിയതാകണം. ഒന്നാമത്തെ സവിശേഷത.

 

രണ്ടാമത്തെ സവിശേഷത മുഹമ്മദ് നബിയുടെ കാലത്ത് അറബികൾക്ക് അറിയാത്തതായിരിക്കണം. 

 

മതിയോ. പോരാ. പോരാ. 

 

മൂന്നാമത്തെ ഒന്നുകൂടിയുണ്ട്. എൻറെ എതിർകക്ഷിക്ക് ശരിയായ രീതിയിൽ മനസ്സിലാകുന്നതാകണം.  കാരണം കേവലം ഒരു പൊതുപരിപാടി അല്ല ഇത് 

 

അദ്ദേഹത്തിൻറെ ഒരു വെല്ലുവിളിയുണ്ട്.   വെല്ലുവിളി ഞാൻ ചില കാര്യങ്ങൾ പറയാം ന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കൂടി മനസ്സിലാകുന്ന, അദ്ദേഹത്തിനു കൂടി കൃത്യമായി അറിയാൻ കഴിയുന്ന, നിലവാരത്തിലുള്ള ഒരു ഒരു ഒരു കാര്യം ആകണം.  

 

 

15.  വെല്ലുവിളിക്കുള്ള മറുപടി

--ഖുര്‍ആന്‍ 24:40 ല്‍ പറയുന്ന ഇരുട്ട്, തിരമാലകള്‍ എന്നിവ-- 

[1:32:08]

ഞാൻ കാര്യത്തിലേക്ക് കടക്കുകയാണ്. പരിശോധനക്കും തീരുമാനത്തിനുമായി ഞാൻ സമർപ്പിക്കുന്ന 4 അറിവുകൾ ഉൾകൊള്ളുന്ന ഖുർആനിലെ ഒരൊറ്റ ആയത്ത്..  ഒരൊറ്റ ആയത്താണ് എനിക്ക് പറയാനുള്ളത്. ആയത്ത് അദ്ദേഹം പഠിക്കട്ടെ; മനസ്സിലാക്കട്ടെ അതില്4 അറിവുകള്.  പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട കാലഘട്ടത്തിൽ ഇല്ലാത്ത നാല് അറിവുകൾ ഉൾക്കൊള്ളുന്ന ഒരൊറ്റ ആയത്ത്.   ആയത്ത് നിങ്ങൾ കേൾക്കുക 

 

[1:32:39]

 

 

24:40

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

അധ്യായം 24, സൂറത്തുന്നൂർ, വചനം 40

 

أَوْ كَظُلُمَـٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ ﴾٤٠﴿

 

അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെ; തിരമാല അതിനെ (പൊതിയുന്നു. അതിന്നു മേല്‍  വീണ്ടും തിരമാല. അതിനു മീതെ മേഘം; ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. തൻറെ കൈ പുറത്തേക്ക് നീട്ടിയാൽ അതു പോലും അവന്ന് കാണാൻ കഴിയില്ല. ആർക്കാണോ അല്ലാഹു വെളിച്ചം കൊടുത്തിട്ടില്ലാത്തത്  അവന്ന്  നയാതൊരു പ്രകാശവുമില്ല.

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

 

(അമാനി മൗലവിയുടെ പരിഭാഷ : 

 

അല്ലെങ്കില്, (അവരുടെ കര്മ്മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു: അതിനെ [ സമുദ്രത്തെ] തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനുമീതെയും തിരമാലയുണ്ട്; അതിനുമീതെ കാര്മേഘവും! - (അങ്ങിനെ) ഒന്നിനുമീതെ ഒന്നായിക്കൊണ്ടുള്ള (വിവിധ) അന്ധകാരങ്ങള്‍! തന്റെ കൈകള്പുറത്തുകാട്ടിയാല്അവന് അതു കാണുമാറാകയില്ല (അത്രയും വമ്പിച്ചഇരുട്ട്)! അല്ലാഹു ആര്ക്ക് പ്രകാശം ഏര്പ്പെടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ.

 

വ്യാഖ്യാനത്തില്‍ നിന്ന് :

 

കാര്‍മേഘത്തോളം വരുന്ന ഉയരത്തില്‍ മേല്‍ക്കുമേല്‍ തിരമാലകളും അതിനുമീതെ കാര്‍മേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തില്‍ പെട്ടവരെപ്പോലെ, വിവിധ അന്ധകാരങ്ങളില്‍ മുഴുകിക്കൊണ്ടാണവര്‍ കഴിഞ്ഞുകൂടുന്നത്’.

 

പെട്ടവരെപ്പോലെ എന്ന വാക്ക് ശ്രദ്ധിക്കുക. അത്തരം ഒരവസ്ഥ യഥാര്‍ത്ഥത്തില്‍ ഉണ്ടാവണമെന്നില്ല. പക്ഷെ ഉപമകളെ സംബന്ധിച്ചടത്തോളം അങ്ങനെ സങ്കല്പിക്കാന്‍ കഴിഞ്ഞാല്‍ മതി. ഉപമയില്‍ ശാസ്ത്രം തേടുന്നത് മഹാ വിഡ്ഢിത്തമാണ്).

 

 

പരിശുദ്ധ ഖുർആനിലെ ഇരുപത്തിനാലാമത്തെ അധ്യായം സൂറത്തുന്നൂറിലെ നാല്പതാമത്തെ വചനത്തിൽ അവിശ്വാസികളുടെ കർമ്മത്തെ കുറിച്ച് പറയുന്ന കർമ്മങ്ങളെ ഉദാഹരിച്ച് കൊണ്ട് പറയുന്ന ഒരു രംഗം. രംഗത്തെ വചനമാണിത് വചനത്തിലെ പദങ്ങളുടെ അർത്ഥം നിങ്ങൾ എഴുതിക്കണ്ടു അർത്ഥത്തിന് ഞാൻ ഉപയോഗിച്ചിട്ടുള്ളത് അർത്ഥം എടുക്കുന്നതിനു വേണ്ടി Edward William Lane ന്റെ 1876 ല്മരണപ്പെട്ട William Lane ന്റെ അറബി -ഇംഗ്ലീഷ് Lexicon ആണ്. അദ്ദേഹം മുസ്ലിം അല്ല (മുസ്ലിം അല്ലാത്ത ഒരാളുടെ അര്‍ത്ഥം സ്വീകരിക്കാമോ എന്നറിയില്ല. കൂടാതെ ഒരേ വാക്കിനു തന്നെ ധാരാളം അര്‍ത്ഥങ്ങള്‍ കൊടുത്തത്  കൊണ്ട് കൃത്യമായത് എതാണെന്ന്  മനസ്സിലാക്കാന്‍ പ്രയാസം.).

 

ലയിനിന്റെ അറബിക്-ഇംഗ്ലീഷ് ലക്സികൊന്അത് 8 വോള്യംസ്  ആണ് ഉള്ളത്. നിങ്ങൾക്ക് ആർക്കും ഇംഗ്ലീഷിലാണ്. അറബി പദങ്ങൾ ആണ്. അറബി അറിയണമെന്നില്ല. ഇംഗ്ലീഷ്

 

+++++++++++++++++++++++++++++++++++++++++++++++++++++++++

ഖുർആനിൽ ഉപയോഗിച്ച പദങ്ങളുടെ അർത്ഥം

 

അവലംബം 

 

ക്ലാസിക്കൽ അറബി ഭാഷയിലെ അംഗീകരിക്കപ്പെട്ട നിഘണ്ടുക്കളുടെ അടിസ്ഥാനത്തിൽ 1876 ല്അന്തരിച്ച പ്രസിദ്ധ ബ്രിട്ടീഷ് ഓറിയൻറൽ ലിസ്റ്റും പരിഭാഷകൻ ഉം ആയിരുന്നു Edward William Lane രചിച്ച Arabic-English Lexicon ആണ് അറബി പദങ്ങളുടെ കൃത്യമായ അർത്ഥം മനസ്സിലാക്കുന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് 

+++++++++++++++++++++++++++++++++++++++++++++++++++++++++++

 

അറിയാവുന്ന ആളുകൾക്ക് പോലും പരിശോധിക്കാവുന്നതാണ്. ഞാൻ ഇതിൽ ഏതെങ്കിലും ഒരു വചനം എൻറെതായ് ദുർവ്യാഖ്യാനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് കൃത്യമായി  രിശോധിക്കാവുന്നതാണ്. നിങ്ങൾക്ക് ആർക്കും പരിശോധിക്കാവുന്നതാണ്. സഹ സംവാദകനും പരിശോധിക്കാവുന്നതാണ്. (ദുര്‍വ്യാഖ്യാനങ്ങള്‍ താഴെ കാണുക)

 

16.  വാക്കര്‍ത്ഥം

-- يَغْشَىٰهُ :  അതിനെ പൊതിയുന്നു. ഇതില്‍ അതിനെ എന്നതിനെ സമുദ്രത്തിന് പകരം ഇരുട്ടുകള്‍ എന്നാക്കി. ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ എന്നത് സ്ഥാനം മാറ്റി. അതിന്റെ അര്‍ത്ഥം ‘ഇരുട്ടുകള്‍, അതില്‍ ചിലത് ചിലതിന് മീതെ’ എന്നതിന് പകരം 'ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ' എന്നാക്കി-- 

 

[1:34:09]

ഇവടെ അതിൻറെ അർത്ഥം ഓരോ പദങ്ങൾ അർത്ഥം പരിശോധിക്കാം 

 

أَوْ كَظُلُمَـٰتٍ  :  അല്ലെങ്കിൽ ഇരുട്ടുകൾ പോലെ     

 فِى بَحْرٍ لُّجِّىٍّ : ആഴക്കടലിലെ 

 

بَحْر  ന്ന് പറഞ്ഞാൽ കടൽ  لُّجِّىٍّ  എന്നുപറഞ്ഞാൽ  ആഴക്കടലിലെ ഇരുട്ടുകള്പോലെ

 

 (പോലെ എന്ന പദം ശ്രദ്ധിക്കുക. അങ്ങനെ പറയണമെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകളെപറ്റി ആ നാടോടികള്‍ക്ക് നല്ലവണ്ണം അറിഞ്ഞിരിക്കണം.  

 

 يَغْشَىٰهُ : അതിനെ പൊതിയുന്നു 

 

(അതിനെ എന്ന പദം സൂചിപ്പിക്കുന്നത്, അമാനി മൗലവി പറഞ്ഞതുപോലെ, സമുദ്രത്തെ ആണ്. കാരണം هُ ഏകവചനം.)

 

مَوْجٌ : തിരമാല 

مَوْجٌ എന്ന വാക്കിന് വില്ല്യം ലെയിനിന്റെ ലെക്സികൊണില്‍ കൊടുത്ത അര്‍ഥങ്ങള്‍ താഴെ കൊടുക്കുന്നു.

 

مَوْجٌ[a coll. gen. n., Waves; billows; surges; or a collection of waves;] water rising above other water:

water rising above other water എന്ന് പറഞ്ഞാല്‍ ‘മറ്റുള്ള വെള്ളത്തിനു മീതെ ഉയരുന്ന വെള്ളം എന്നാണ്.  ഇങ്ങനെ ഉപരിതലത്തില്‍ മാത്രമെ  സംഭവിക്കുകയുള്ളൂ. അതായത് مَوْجٌ എന്നാല്‍ ഉപരിതലത്തിലെ തിരമാല എന്നര്‍ത്ഥം.  

ആ തിരമാലക്ക്, മുകളില്‍ (فَوْقِ) വരാമെന്നല്ലാതെ പൊതിയാന്‍ (يَغْشَىٰ) കഴിയുകയില്ല.

 

അപ്പോള്‍ ഇരുട്ടുകള്‍ എവിടെയാണ്? തിരമാല പൊതിയുന്നു എന്ന്‍ പറഞ്ഞത്  കൊണ്ട് സമുദ്രോപരിതലത്തിന് നേരെ താഴെയാണ്.)

 

مِّن فَوْقِهِۦ مَوْجٌ അതിനു (ആ പൊതിയുന്ന തിരമാലക്ക്) മേൽ  വീണ്ടും തിരമാല 

(ഉയര്‍ന്ന് നില്‍ക്കുന്ന വെള്ളത്തെയാണല്ലോ വില്ല്യം ലെയിന്‍ തിരമലയായി കണക്കാക്കിയത്. അവ തുടര്‍ച്ചയായി വരുമ്പോള്‍ ഒന്നിന് മീതെ മറ്റൊന്നായി നമുക്ക് അനുഭവപ്പെടുന്നു.)

അതിനു മേലെ വീണ്ടും മേഘം مِّن فَوْقِهِۦ سَحَابٌ :

 

(അപ്പോള്‍ മേഘമുള്ളത് ആഴക്കടലിലെ ഇരുട്ടുകളെ പൊതിയുന്ന തിരമാലക്ക് മുകളിലുള്ള തിരമാലയുടെ മുകളില്‍ ആണ്. അതായത് സമുദ്രോപരിതലത്തിനു മുകളില്‍)

 

 (ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ വാക്കുകൾ ഇവിടെനിന്നും അടര്‍ത്തി          സൗകര്യപൂർവ്വം വേറൊരു സ്ഥലത്ത്  പ്രതിഷ്ഠിച്ചു. അല്ലാഹുവിൻറെ സംരക്ഷണത്തെ തോൽപ്പിക്കുന്ന പരിപാടി .

 

ഇത് ഇവിടെ നില നിര്‍ത്തിയാല്‍ ഇരുട്ട്, തിരമാല, മേഘം ഇവകള്‍ വിവിധ ഇരുട്ടുകളിലാണെന്നു വരുന്നു. അതാണ് യാഥാര്‍ഥ്യം. മേഘം മൂടുമ്പോള്‍ നമുക്ക് ഇരുട്ട് അനുഭവപ്പെടാറുണ്ടല്ലോ. സമുദ്രോപരിതലത്തിനു താഴെ അതില്‍ കൂടുതല്‍ ഇരുട്ടായിരിക്കുമല്ലോ. അതിനു താഴെയാണല്ലോ യഥാര്‍ത്ഥ ഇരുട്ട്.  ഇതൊഴിവാക്കുന്നതിനു വേണ്ടിയാണ് ആ വാക്കുകള്‍ ഇവിടെ നിന്നും മാറ്റിയത്.   

 

إِذَآ أَخْرَجَ يَدَهُۥ : തൻറെ കൈ പുറത്തേക്കു നീട്ടിയാൽ 

 لَمْ يَكَدْ يَرَىٰهَا ۗ : അതുപോലും അവനു കാണാൻ കഴിയില്ല 

 

(പോലും എന്നത് മൂലത്തില്‍ ഇല്ല. അമാനി മൌലവിയുടെ പരിഭാഷ : തന്റെ കൈകള്‍ പുറത്തുകാട്ടിയാല്‍ അവന് അതു കാണുമാറാകയില്ല. എങ്കില്‍ നീട്ടുന്നതിനു മുമ്പ് കൈ കാണേണ്ടതാണ്. കാരണം നീട്ടിയാലും ഇല്ലെങ്കിലും കൈ കാണുമെങ്കില്‍ നീട്ടിയാല്‍ കാണുമെന്നത് പ്രത്യേകം പറയേണ്ട ആവശ്യമില്ല).  

 ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ : ഒരിരുട്ടിനു  മേലെ മറ്റൊന്നായി അനേകം ഇരുട്ടുകൾ 

 

(ഇവിടെയാണ് വെട്ടിക്കളഞ്ഞ് ഭാഗം ചേർത്തത്. അപ്പോള്‍ ഇരുട്ടുകള്‍ ഉള്ളത് കൈ പുറത്തേക്ക് നീട്ടിയാല്‍ കാണാത്ത സ്ഥലത്താണ് എന്ന് വരുത്താന്‍ എളുപ്പമാണ്. അതായത് സമുദ്രത്തിന്റെ അടിത്തട്ടില്‍.

 

ഈ പരിഭാഷ ശരിയല്ല. അമാനി മൌലവി കൊടുത്ത വാക്കര്‍ത്ഥം താഴെ കൊടുക്കുന്നു.

 

ظُلُمَاتٌ അന്ധകാരങ്ങള്, ഇരുട്ടുകള് بَعْضُهَا അവയില് ചിലതു, فَوْقَ بَعْضٍ  ചിലതിനു മീതെയാണ് അപ്പോള് ശരിയായ പരിഭാഷ ഇരുട്ടുകള്, അതില് ചിലത് ചിലതിന് മീതെ എന്നാണ്. ഒരിരുട്ടിനു  മേലെ മറ്റൊന്നായി അനേകം ഇരുട്ടുകള് എന്നല്ല.)

 

 

: وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّور    

ആർക്കാണോ അല്ലാഹു വെളിച്ചം കൊടുത്തിട്ടില്ലാത്തത് അവന് യാതൊരു പ്രകാശവുമില്ല .

 

17.  24:40 ല്‍ നിന്ന് ലഭിക്കുന്ന അറിവുകൾ

-- ആഴക്കടലിൽ ഇരുട്ടുകളും, അവയെ   പൊതിയുന്ന തിരമാലകളും, അവയെ  പൊതിയുന്ന തിരമാലകളും ഉണ്ട്. കൂടാതെ ആ ഇരുട്ടിൽ സ്വന്തം കൈകളെ പോലും കാണാൻ ഒരാൾക്ക് കഴിയില്ല--

 

[1:35:06]

വചനത്തില്നിന്ന് ലഭിക്കുന്ന നാല് ഭൗതികമായ അറിവുകൾ ഉണ്ട് നാല് അറിവുകൾ : 

 

ഒന്നാമത്തേത് ആഴക്കടലിൽ ഇരുട്ടുകളുണ്ട്  ഒന്നിനു മുകളിൽ മറ്റൊന്നായി അനേകം ഇരുട്ടുകൾ. ഇതാണ് ഒന്നാമത്തെ അറിവ് 

 

(ആയത്തിന്റെ നടുവിലാണ് യതാര്‍ത്ഥത്തില്‍   ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ എന്നുള്ളത്. പക്ഷെ അവതാരകന്‍ അത് അവസാനത്തേക്ക് മാറ്റി. എന്നിട്ടും അതാണത്രേ ഒന്നാമത്തെ അറിവ്. അതിരിക്കട്ടെ, ഈ അറബി വാക്കുകള്‍ക്ക് മുമ്പ് സൂചിപ്പിച്ച പോലെ ശരിയായ അര്‍ത്ഥമായ ‘ഇരുട്ടുകള്‍, അതില്‍ ചിലത് ചിലതിന് മീതെ’ എന്ന് കൊടുത്താല്‍ ഈ അറിവ് ശരിയാകണമെന്നില്ല.  يَغْشَىٰهُ :

എന്നതിന് ശരിയായ അര്‍ത്ഥം കൊടുത്താല്‍ ഖുര്‍ആനില്‍ നിന്ന് ഈ അറിവ് ലഭിക്കുകയുമില്ല.

 

ആ നാടോടികളെസ്സംബന്ധിച്ചേടത്തോളം ഇത് പുതിയ അറിവൊന്നും അല്ലല്ലോ. (പേജ് 16 ആദ്യം)

 

രണ്ടാമത്തെ അറിവ് ഇരുട്ടുകളെ  പൊതിയുന്ന തിരമാലകൾ  ആഴക്കടലില്ഉണ്ട് 

(ആയത്ത്തിന്റെ തുടക്കത്തിലാണ് يَغْشَىٰهُ مَوْجٌ എന്നുള്ളത്. അത് കൊണ്ട് ഇതാണ് ഒന്നാമത്തെ അറിവ്. ഇരുട്ടുകള്‍ തുടങ്ങുന്നത് സമുദ്രോപരിതലത്തില്‍ നിന്നാണല്ലോ. (പേജ് 16 നടുവില്‍). അത് കൊണ്ട് അമാനി മൌലവി പറഞ്ഞത് പോലെ തിരമാലകള്‍ പൊതിയുന്നത് സമുദ്രത്തെ തന്നെയാണ്. അപ്പോള്‍ ഇങ്ങനെ ഒരറിവ്‌ ആ വചനത്തില്‍ ഇല്ല. ഒരു തിരമാലക്ക് മറൊരു തിരമാലയുടെ മീതെ വരാമെന്നല്ലാതെ പൊതിയാന്‍ പറ്റുകയില്ല.).  

 

മൂന്നാമത്തെ അറിവ് ആഴക്കടലിലെ തിരമാലകളെ പൊതിയുന്ന വേറെയും തിരമാലകളുണ്ട് 

 

 (مِّن فَوْقِهِۦ مَوْجٌ)

(ഈ വേറെ എവിടെ നിന്നാണ് വന്നത്?. എല്ലാ തിരമാലകളും ഉപരിതലത്തിലാണല്ലോ, അത് കൊണ്ട് ഇങ്ങനെ ഒരറിവ്‌ ആ വചനത്തില്‍ ഇല്ല.).  

 

നാലാമത്തെ  അറിവ് ആഴക്കടലിലെ ഇരുട്ടിൽ സ്വന്തം കൈകളെ പോലും കാണാൻ ഒരാൾക്ക് കഴിയില്ല

 

(കൈ പുറത്തേക്ക് നീട്ടിയാല്‍ കാണുകയില്ല എന്നാണ് വചനത്തിലുള്ളത്. പിന്നെ ഇരുട്ടില്‍ സ്വന്തം കൈകളെ പോലും കാണാൻ ഒരാൾക്ക് കഴിയില്ല എന്ന്‍ എല്ലാവര്ക്കും അറിവുള്ളതാണല്ലോ. ആ നാടോടികള്‍ക്കും. ഇങ്ങനെ ഒരറിവ്‌ ആ വചനത്തില്‍ ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ അത് അക്കാലത്തെ ആളുകള്‍ക്ക്  അറിവുള്ളതായിരുന്നു. ) 

 

നാല് ഭൗതികമായ അറിവുകൾ ഉൾക്കൊള്ളുന്ന ഒരൊറ്റ ആയത്താണ്  ഞാനിവിടെ നിങ്ങളുടെ മുന്നിൽ വെച്ചിട്ടുള്ളത്.

 

(ഇതില്‍ ചിലത് അന്നത്തെ നാടോടികള്‍ക്ക് അറിവുള്ളതാണ്.മറ്റു ചിലതാകട്ടെ ആ വചനത്തില്‍ ഇല്ലാത്തതും)

 

18.  സമുദ്ര ശാസ്ത്രം

 

-- വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ കടലിനെ അഞ്ചായി (യഥാര്‍ത്ഥത്തില്‍ മൂന്നായി) തിരിച്ചിരിക്കുന്നു. അവ സൂര്യപ്രകാശ മേഖല, സന്ധ്യാപ്രകാശ മേഖല, അർദ്ധ രാത്രി മേഖല എന്നിവയാണ്. അർദ്ധ രാത്രി മേഖലയില്‍ പെടുന്ന  2 മേഖലകള്‍ കൂടിയുണ്ട്. അവ ഉള്‍പ്പെടുത്തി അഞ്ച്—

 [1:35:46]

വചനത്തിലെ നാല് അറിവുകളെ സയൻസ് എങ്ങനെ കാണുന്നു. ആധുനിക ശാസ്ത്ര മേഖല കാണുന്നുവെന്നാ നമ്മൾ നോക്കുന്നത്.

 

ഒന്നാമത്തെ അറിവ് ആഴക്കടലിൽ ഇരുട്ടുകള്‍ ഉണ്ട്; ഒന്നിനു മുകളിൽ മറ്റൊന്നായി അനേകം ഇരുട്ടുകൾ. നമുക്ക് അതിനെക്കുറിച്ച് ഒരു ഡോക്യുമെൻററി  [1:36:03 മുതല്‍ 1:37:07 വരെ] കാണാം.

 

(ഈ ഡോക്യുമെൻററിയിൽ മൂന്ന്‍ മേഖലകലെയുള്ളു. സൂര്യപ്രകാശ മേഖല, സന്ധ്യാപ്രകാശ മേഖല,  അർധരാത്രി മേഖല എന്നിവയാണ് ആ മൂന്ന് മേഖലകൾ. അനേകം ഇരുട്ടുകളില്ല അര്‍ദ്ധരാത്രിയിലെ ഒരൊറ്റ ഇരുട്ട് മാത്രമേയുള്ളൂ. കാരണം പ്രകാശമില്ലാത്ത അവസ്ഥ ഒന്നേയുള്ളൂ.).

 

 

 

ആഴക്കടലിനെ കുറിച്ചുള്ള പഠനത്തിൽ (ഓഷ്യാനോഗ്രഫിയില്) നമുക്ക് കാണാൻ കഴിയും പുതിയ കാലത്ത് മാത്രമാണ് ഓഷ്യാനോഗ്രഫി ആഴക്കടലിലേക്ക് കടന്നുപോയത്.  കാരണം സാധാരണഗതിയിൽ ഒരാൾക്ക് ആഴത്തിൽ ഊളി ഇടാൻ കഴിയുക 20 മീറ്റർ താഴെക്ക്മാത്രമാണ്. അതിനപ്പുറത്തേക്ക് യന്ത്രങ്ങളുടെ സഹായത്തോടുകൂടി അല്ലാതെ മനുഷ്യർക്ക് പോകാൻ കഴിയില്ല. അതിനപ്പുറത്തേക്ക് പോയത് ആധുനിക കാലഘട്ടത്തിൽ മാത്രം. ഇന്ന് നമുക്കറിയാം സിനിമാ സംവിധായകനായ കാമറൂൺ ഈയടുത്താണ് ചാലഞ്ചർ എന്ന് പറയുന്ന അദ്ദേഹത്തിൻറെ ഒരു പദ്ധതിയുടെ ഭാഗമായി തന്നെ മരിയാന ട്രഞ്ച് ലേക്ക് അദ്ദേഹം പോയത്. അദ്ദേഹം അപ്പോ അതിനുശേഷം ല്ല തൊള്ളായിരത്തി നാൽപതുകൾക്കുശേഷം ആണ് ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് നമുക്ക് മനസ്സിലായത്.  ഇന്ന് സമുദ്ര ശാസ്ത്രജ്ഞൻമാർ ആഴക്കടലിലെ അല്ലെങ്കിൽ കടലിനെ വെളിച്ചത്തിന്റെ അതിൻറെ അടിസ്ഥാനത്തിൽ അഞ്ചായി (യഥാര്‍ത്ഥത്തില്‍ മൂന്നായി) തിരിച്ചു പറയും.  മുകളിലുള്ള ഭാഗം സൂര്യപ്രകാശം സൂര്യപ്രകാശം നമ്മൾ കാണുന്നത് പോലെ തന്നെ കാണുന്ന ഭാഗമാണ്  epipelagic zone,ന്നാണ് പറയാ. അത് സൂര്യപ്രകാശ മേഖലാ ന്ന് പറയാം.  പിന്നീട് പ്രകാശത്തിൻറെ ഓരോ വർണ്ണങ്ങൾ നഷ്ടപ്പെടും. അങ്ങനെ 200 മീറ്റർ മുതൽ 1000 മീറ്റർ വരെയുള്ള സ്ഥലത്ത് നമ്മൾ പറയാ mesopelagic zone ന്നാണ്. mesopelagic zone ന്ന് പറഞ്ഞാൽ അത് നമുക്ക് വേണമെങ്കിൽ സന്ധ്യാപ്രകാശ മേഖല ന്ന് പറയാം. അവിടെ വെളിച്ചോണ്ട് പക്ഷേ ഒരു സന്ധ്യയിലെ പ്രകാശത്തിൻറെ രൂപത്തിലാണ് 


1000
മീറ്റർ മുതൽ പിന്നീട് 4000 മീറ്റർ വരെയുള്ള ഭാഗത്ത് നമ്മള്വിളിക്കുക bathypelagic zone ന്നാണ്. അഥവാ അർദ്ധ രാത്രി മേഖല. ഇവിടെ നമ്മൾ നേരത്തെ കണ്ട ഡോക്യുമെൻററിയിൽ പറഞ്ഞ midnight zone (ഡോകുമെന്ററിയില്‍ 1000 മീറ്ററിന്  താഴെയുള്ളതെല്ലാം midnight zone ആണ്) അർദ്ധ രാത്രി മേഖല വീണ്ടും താഴേക്ക് പോവ്യാണ് (എത്ര താഴേക്ക് പോയാലും അവിടെയെല്ലാം അര്‍ദ്ധരാത്രിയുടെ ഇരുട്ട് ആണുണ്ടാവുക).  താഴേക്ക് പോകുന്നതിനനുസരിച്ച് വീണ്ടും വീണ്ടും വീണ്ടും ഇരുട്ട് ആകുന്നു.   അതുകൊണ്ടുതന്നെ ആ മേഖലകളെ  വേറെ  വേറെ പേരുകളിൽ വിളിക്കുന്നു (വേറെ വേറെ പേരുകളില്‍ വിളിച്ചാലും അവിടെ അര്‍ദ്ധ രാത്രിയുടെ ഇരുട്ട് മാത്രമാണുണ്ടാവുക. ഒരൊറ്റ ഇരുട്ട്). abyssopelagic zone ന്ന് പറയുന്നു 6000 മീറ്റർ വരെ. അതിനുശേഷമുള്ള hadalpelagic zone ന്ന് വിളിക്കുന്ന മേഖല അവിടെയാണ് മരിയാന ട്രഞ്ച് ഉള്ളത്

 

19.  ഒന്നാമത്തെ അറിവ്

--ഒരു ഇരുട്ടിനു മുകളിൽ മറ്റൊരു ഇരുട്ടക്ക്. ഇവ  bathypelagic zone, abyssopelagic zone, hadalpelagic zone എന്നിവ ആണത്രേ

 

[1:39:35]

ഇങ്ങനെ നമ്മൾ നോക്കുമ്പോൾ ആയിരം മീറ്റർ കഴിഞ്ഞാൽ പിന്നീട് ഇരുട്ട് മാത്രമല്ല; ഇരുട്ട് മാത്രമല്ല; അതോടൊപ്പം തന്നെ, ഇരുട്ട് മാത്രമല്ല; ഒരു ഇരട്ടിന് മുകളിലായി (മുകളിലായി എന്ന് പറയുനത് തെറ്റാണ്. താഴെയായി എന്നണ് കൃത്യമായ പദം)  അടുത്ത ഇരുട്ടായി ഖുർആൻറെ ഭാഷയിൽ പറഞ്ഞാൽ  ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ ഒരു ഇരുട്ടിനു മുകളിൽ മറ്റൊരു ഇരുട്ടായി നിലനിൽക്കും ഒന്നാമത്തെ അറിവാണിത്

 

(ഇരുട്ടുകള്‍  bathypelagic zone, abyssopelagic zone, hadalpelagic zone എന്നിവ ആണത്രേ ഇവിടെ  (ഒരൊറ്റ ഇരുട്ട് മാത്രമാണുള്ളത്.  മറ്റൊരു ഇരുട്ടില്ല. പക്ഷേ ഇരുട്ടുകള്‍ എന്ന് പറയുന്നതിന് വേണ്ടി അര്‍ദ്ധരാത്രിയിലെ ഒരൊറ്റ ഇരുട്ടില്‍ നിന്ന് abyssopelagic zone , hadalpelagic zone എന്നിവയെ പ്രത്യേകം പരിഗണിച്ചു കൊണ്ട്  മൂന്നാക്കി വിഭജിച്ചു.  വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ ഇതിന് യാതൊരു ന്യായീകരണവുമില്ല)

 

20.  രണ്ടാമത്തെ അറിവ്

-- Internal waves ആണത്രേ ഇരുട്ടുകളെ പൊതിയുന്ന തിരമാലകൾ.--

[1:40:16]

 

രണ്ടാമത്തെ അറിവ് ഇരുട്ടുകളെ പൊതിയുന്ന തിരമാലകൾ ആഴക്കടലിൽ ഉണ്ടെന്നുള്ളതാണ്. 

 

 (ഇരുട്ടിന് പകരം സമുദ്രം ആണ് വേണ്ടതെന്ന്‍ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ ഇങ്ങനെ ഒരറിവ്‌ ഖുര്‍ആനില്‍ ഇല്ല.). 

 

 

നമുക്ക് ബാഹ്യ സമുദ്രത്തിലെ തിരമാലകളെ കുറിച്ച് അറിയാം. പക്ഷേ ഖുർആൻ പറയുന്നത് ഇവിടെ, ആഴക്കടലിൽ ഇരുട്ടിനെ പൊതിയുന്ന തിരമാലകളെ കുറിച്ചാണ്.  അതെക്കുറിച്ച് നമുക്ക് വാൾട്ടർ മങ്ക് എന്ന വളരെ പ്രസിദ്ധനായ ഒരു ഓഷ്യാനോ ഗ്രാഫറുടെ അദ്ദേഹത്തിൻറെ തന്നെ വർത്തമാനം കേൾക്കാം. [1:40:46 മുതല്‍ 1:42;24 വരെ] നിങ്ങള്ക്ക് ഇംഗ്ലീഷ് അറിയാത്തവർക്ക് വേണമെങ്കിൽ  സൈഡിലെ മലയാളത്തില്  പരിഭാഷ എഴുതിയിട്ടുണ്ട് നിങ്ങൾക്ക് നോക്കാവുന്നതാണ് 

++++++++++++++++++++++++++++++++++++++++++++++++++++++++++++++

സാധാരണയായി സമുദ്രോപരിതലത്തിൽ കാണപ്പെടുന്ന തിരമാലകളെ കുറിച്ചാണ് നാം പറയാറുള്ളത്. ആന്തരീക തിരമാലകൾ ഉണ്ടാകുന്നത് മുകളിലുള്ള ഘനത്വം കുറഞ്ഞ ചൂടുള്ള വെള്ളവും താഴെയുള്ള തണുത്ത  ഘനത്വം കൂടിയ വെള്ളവും കൂടിച്ചേരുന്നേടത്താണ്. ശുദ്ധ ജലവും ഉപ്പു ജലവും കൂടി ഒരു സംഭരണിയിൽ എടുത്താൽ അവ രണ്ടും കൂടിച്ചേരുന്ന സ്ഥലം നിങ്ങൾക്ക് എളുപ്പത്തിൽ കാണാൻ കഴിയും. അവിടെ നിങ്ങൾ ഒരു തരംഗം ഉണ്ടാക്കിയാൽ അതിന്റെ വളരെ ചെറിയൊരു പ്രഭാവം മാത്രമേ ഉപരിതലത്തിൽ കാണാനാവൂ.  അകത്തെ അതിർത്തിയിലാണ് അതിൻറെ ഉയർന്ന പ്രഭാവം ഉണ്ടാവുക. സമുദ്രത്തിലെ ആന്തരിക തിരമാലകൾ വളരെയേറെ ഉയരം ഉള്ളവയാണ്. നൂറുക്കണക്കിന് മീറ്ററുകൾ മുകളിലേക്കും താഴേക്കും അവ ചലിക്കുന്നു. എന്നാൽ ഉപരിതലത്തിൽ അവളെക്കുറിച്ച് നിങ്ങൾ അറിയുകയേയില്ല; ഉപരിതലത്തിലെ അതിൻറെ സ്വാധീനം വളരെ ചെറുതായിരിക്കും. ആന്തരിക തിരമാലകൾ സഞ്ചരിക്കുന്നത് മെല്ലെ ആയതിനാൽ അതെ കുറിച്ച് ഈയടുത്ത കാലം വരെ നമുക്ക് അറിയുമായിരുന്നില്ല. എന്നാൽ അവക്ക് വലിയപ്രതിഫലനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് അടുത്ത കാലത്ത് നമുക്ക് മനസ്സിലായിട്ടുണ്ട്.  

++++++++++++++++++++++++++++++++++++++++++++++++++++++++++++++

ഇത് ഡോക്ടർ വാൾട്ടർ മങ്ക് (Walter Munk) ആണ്  എഴുതിയതുപോലെ Scripps Institute of Oceanography ലെ ആദ്യത്തെ ഡയറക്ടര്ആയി Oceanography രംഗത്ത് ആധുനിക കാലഘട്ടത്തിൽ അറിയപ്പെടുന്ന പ്രഗത്ഭൻ മാരായ ആളുകളില്‍ ഒരാളാണ്.  ഏതായാലും ഡോക്ടർ അബ്ദുൽ മജീദ് സിന്താനി അല്ല; ഡോക്ടർ സാക്കിർ നായക് അല്ല ;  എം എം അക്ബർ അല്ല. അതേപോലെ തന്നെ ഇദ്ദേഹത്തിന് സൗദി അറേബ്യയിൽ നിന്ന് എന്തെങ്കിലും വലിയ കോടികൾ ലഭിച്ചിട്ടുണ്ടോ എന്ന് നമുക്ക് പിന്നീട് വേണമെങ്കിൽ അന്വേഷിക്കാവുന്നതാണ്. 

 

 

Internal waves ആണത്രേ ഇരുട്ടുകളെ പൊതിയുന്ന തിരമാലകൾ. ഇങ്ങനെ പറയുന്നതിനുള്ള അടിസ്ഥാനം مَوْجٌ ന് internal waves എന്ന്‍ അര്‍ത്ഥം നല്‍കിയതാണ്. പക്ഷേ  مَوْجٌ ഉപരിതലത്തിലാണല്ലോ. (പേജ് 16). അത് കൊണ്ട് ഈ അറിവ് ഖുര്‍ആനില്‍ ഇല്ല.

 

21.  ആന്തരിക തിരമാലകൾ - ലബോറട്ടറി ഡെമോൺസ്ട്രേഷൻ

--ജലപ്രവാഹം സമുദ്രാന്തർ ഭാഗത്തെ മലകളെ പോലെയുള്ള എന്തെങ്കിലും തട്ടുമ്പോഴാണ് ആന്തരിക തിരമാലകൾ ഉണ്ടാവുന്നത്--

[1:42:47]

എന്നാൽ ആന്തരിക തിരമാലകൾ ഉണ്ടാകുന്നത് എങ്ങനെ എന്ന വിഷയത്തിൽ വിഷയത്തിൽ നാസ നാസ ഏതായാലും സൗദിഅറേബ്യന്റെ  ഏജൻസി അല്ല നാസ പുറത്തിറക്കിയ ഒരു ലബോറട്ടറി ഡെമോൺസ്ട്രേഷൻ [1:42:59 മുതല്‍ 1:43:12 വരെ] ആണ് നമ്മൾ കാണാൻ പോകുന്നത് 

 

            +++++++++++++++++++++++++++++++++

A wave tank demonstration of internal tides

 

E.D Zaron & A. Raitano

            +++++++++++++++++++++++++++++++++

 

ഏതെങ്കിലും സമുദ്രാന്തർ ഭാഗത്തെ മലകളെ പോലെയുള്ള എന്തെങ്കിലും തട്ടുമ്പോഴാണ് ആന്തരിക തിരമാലകൾ ഉണ്ടാവുന്നത്. അതിനു ചിലപ്പോ  800 അടിയിൽ അധികം ഉയരം ഉണ്ടാകാറുണ്ട്. ഈ ആന്തരിക തിരമാലകൾ ഉണ്ടാക്കുന്ന രീതി നിങ്ങൾ നോക്കുക. സമുദ്രോപരിതലത്തില്‍  നിന്ന് മുഹമ്മദ്‌ നബി ങ്ങനെ നോക്കി നിന്ന് കണ്ടുപിടിച്ചതല്ല സമുദ്രോപരിതലത്ത് നിന്ന് ആന്തരിക  തിരമാലകളെ മനസ്സിലാക്കാന്കഴിയില്ല. ഇത് പറയുന്നത് നാസയുടെ ഏജൻസിയാണ്. നോക്കുക. ഇതാ. يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ  പല വട്ടം ആവര്‍ത്തിക്കുന്നു. പരിശുദ്ധ ഖുർആനിൽ പറയുന്നത് നിങ്ങൾ നോക്കുക  مَوْجٌ مِّن فَوْقِهِۦ مَوْجٌ  തിരമാല അതിനു മുകളിൽ വീണ്ടും തിരമാല. നിങ്ങൾക്ക് അത് ഡമോൺസ്ട്രേഷനില്,  ഇത് ലാബ് ഡെമോൺസ്ട്രേഷനാണ്, വളരെ കൃത്യമായി കാണാൻ കഴിയും

 

(ആന്തരിക തിരമാലകള്‍ ഉണ്ടാവുന്നത് ഇരുട്ടുകളുള്ള മേഖലയിലാണെങ്കില്‍ അവ ഒരിക്കലും രണ്ടാമത്തെ അറിവായ ഇരുട്ടുകളെ പോതിയുകയില്ല. അല്ലെങ്കില്‍ അവ ‘പൊതിയുന്നത്’ സൂര്യപ്രകാശ മേഖലയെയോ സന്ധ്യാപ്രകാശ മേഖലയെയോ ആയിരിക്കും. അപ്പോള്‍ يَغْشَىٰهُ  എന്ന് പറയാന്‍ കഴിയില്ല.).

 

22.  മൂന്നാമത്തെ അറിവ്

--തിരമാലകളെ പൊതിയുന്ന തിരമാലകള്‍ ഉണ്ടെന്നതാണ് മൂന്നാമത്തെ അറിവ്. കടലിലെ ചില പ്രതിഭാസങ്ങളുടെ തരംഗങ്ങളുടെ തെര്‍മല്‍ ഇമേജ് കാണിച്ചു. ആ പ്രതിഭാസങ്ങളാണത്രേ  തിരമാലകളെ പൊതിയുന്ന തിരമാലകള്‍--

 

[1:44:24]

 

ഖുർആനിലെ വചനങ്ങളിൽ നിന്ന് ലഭിക്കുന്ന മൂന്നാമത്തെ അറിവ്, ആഴക്കടലിലെ തിരമാലകളെ പൊതിയുന്ന വേറെയും തിരമാലകൾ ഉണ്ട്.  തിരമാലകളെ കുറിച്ച് നമുക്കറിയാം.  [1:44:31 – 1:45:31]

 

++++++++++++++++++++++++++++++++++++++++++++++++++++++++++++++

കാറ്റുകൾ ആണ് സാധാരണയുണ്ടാവുന്ന തിരമാലകൾക്കുള്ള കാരണം.  സമുദ്രത്തിൽ നടക്കുന്ന ഭൂകമ്പം അഗ്നിപർവ്വത സ്ഫോടനങ്ങൾ എന്നിവ വഴിയും തിരമാലകൾ ഉണ്ടാകാറുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലപ്പോഴും തിരമാലകൾ കരയിലെത്തി വീശി അടിക്കുന്നത് ചെറു കുമിളകൾ മുതൽ 30 മീറ്റർ ഉയരമുള്ള തിരമാലകൾ സമൂദ്രത്തിൻറെ പ്രതലത്തിൽ ഉണ്ടാകാറുണ്ട്.  

++++++++++++++++++++++++++++++++++++++++++++++++++++++++++++++

 

തിരമാലകൾ പിന്നെ  പുറമെയുള്ള  തിരമാലകൾ നമ്മള്അനുഭവിക്കുന്നതാണ്.  നമുക്ക് കാണാവുന്നതാണ് അത് നബി() കണ്ടിട്ടുണ്ടാകണം. തീർച്ചയായും തിരമാലകളെ കുറിച്ച് പറഞ്ഞിട്ടുണ്ടാവും. അതാ ന്ന് പറയാം. പക്ഷേ ഇവിടെ പറയുന്നത് തിരമാലകളെ പൊതിയുന്ന വേറെ തിരമാല ന്നാ. അവടെ ആഴക്കടലിലെ തിരമാല, അതിനെ പൊതിയുന്നുണ്ടോ എന്നുള്ളതാണ്.

 

ഇവിടെ Massachusetts institute of technology ലോകത്തെ സയൻസ് അറിയാവുന്ന ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. സൗദി അറേബ്യയുടെ പ്രത്യേകമായ ഏതെങ്കിലും സാമ്പത്തിക സഹായം ലഭിച്ചു കൊണ്ടു പ്രവർത്തിക്കുന്ന സ്ഥാപനം അല്ല.  അവർ പുറത്തിറക്കിയ internal waves എന്ന വീഡിയോവില് നിന്നാണ് നിങ്ങൾ കാണുന്നത്.  ഇത് സാറ്റലൈറ്റിൽ നിന്നുള്ള പിന്നെ waves ന്റെ oceans ന്റെ പിന്നെ thermal image ആണ്. നിങ്ങൾക്ക് കാണാം. തിരമാലകളെ പൊതിയുന്ന തിരമാല എങ്ങനെ എന്ന് വളരെ കൃത്യമായി ഇമേജിൽ നിങ്ങൾക്ക് കാണാൻ കഴിയും. 

 

(tതിരമാലകളെ പൊതിയുന്ന തിരമാലകള്‍ ഉണ്ട് എന്ന അറിവ് ഈ ആയത്തില്‍ ഇല്ല എന്ന്‍ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. (പേജ് 19)

 

കടലില്‍ ധാരാളം തരംഗങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് കാണിച്ച് ഖുര്‍ആനിലുള്ളതാണ് എന്ന്‍ പറയുന്നതില്‍ യാതൊരു ന്യായവുമില്ല. ഇവിടെ കാണിച്ചത് തെര്‍മല്‍ ഇമേജുകളാണ്. അവ ചൂടിന്റെ അടിസ്താനത്തിലുള്ളതായിരിക്കും. ഖുര്‍ആനുമായിട്ടെന്തു ബന്ധം?)   

 

23.  നാലാമത്തെ അറിവ്

-- ആഴക്കടലിലെ ഇരുട്ടിൽ സ്വന്തം കൈകളെ  പോലും ഒരാൾക്ക് കാണാൻ കഴിയില്ല—

 

[1:45:31]

 

നാലാമത്തെ അറിവ് ആഴക്കടലിലെ ഇരുട്ടിൽ സ്വന്തം കൈകളെ  പോലും ഒരാൾക്ക് കാണാൻ കഴിയില്ല എന്ന അറിവ്. [1:45:39 – 1:46:35]

സോണിൽ താഴെയുള്ള പരിശുദ്ധ ഖുർആൻ പറഞ്ഞ സ്ഥലത്ത് കുറേ ജീവികളുണ്ട് ജീവികള്കാണുന്നത് പരസ്പരം ഇണ ചേരാൻ വേണ്ടി കാണുന്നതിനാണ്  bioluminescence എന്ന് പറയാ. അവ സ്വയം പ്രകാശിച്ചു കൊണ്ടാ.  ജീവികളെയാണ് നിങ്ങളിവിടെ  കാണുന്നത്  [1:46:55]

 

+++++++++++++++++++++++++++++++++++++++++++++++++++++++++++++

ആഴക്കടലിലെ ജീവികളിൽ ചിലവ പ്രകാശം

ഉല്പാദിപ്പിച്ചു കൊണ്ടാണ് ഇണകളെ ആകർഷിക്കുന്നത്

 

(Jinzo പുറത്തിറക്കിയ Mariana Trench എന്ന വീഡിയോവിൽ നിന്ന്

+++++++++++++++++++++++++++++++++++++++++++++++++++++++++++++

ജീവികൾക്ക് മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ട് അവ പരസ്പരം അറിയുന്നതിന് വേണ്ടി സ്വയം പ്രകാശിച്ചു കൊണ്ട് കാണുന്നതാണ് നമ്മള്ഇവിടെ  കാണുന്നത്.

  إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ 

പരിശുദ്ധ ഖുർആൻ പറഞ്ഞത് കൈകൾ പുറത്തെടുത്താൽ അതുപോലും അവിടെ പോകുന്ന ഒരാൾക്ക് കാണാൻ സാധ്യമല്ല എന്നാണ് . (bioluminescence

ഉണ്ടെങ്കില്‍ സ്വന്തം കൈകളെ  കാണാൻ കഴിയും) എവിടെ കടലിന് 1000 മീറ്ററിനപ്പുറത്ത് അത്. എപ്പോ പോയി. അത് നമ്മൾ പരിശോധിക്കേണ്ടതാണ്. 

 

(ഇങ്ങനെ ഒരറിവ്‌ ആ വചനത്തില്‍ ഇല്ല എന്നും  ഇനി ഉണ്ടെങ്കില്‍ തന്നെ അത് അക്കാലത്തെ ആളുകള്‍ക്ക്  അറിവുള്ളതായിരുന്നു എന്നും പേജ് 19 ല്‍ പറഞ്ഞിട്ടുണ്ടല്ലോ.) 

 

 

24.  സമുദ്രാന്തർ യാത്ര

--മനുഷ്യര്‍ ആദ്യമായി സമുദ്രത്തിലെ ഇരുട്ടില്‍ എത്തുിയത് 1954 ല്‍ ആണ്. പിന്നീട് 1960 ല്‍ ഏറ്റവും ആഴമുള്ള മരിയാന ട്രഞ്ചിലുമെത്തി. അവിടെയുള്ള ജീവജാലങ്ങളെ കുറിച്ച് പഠിച്ചു.--  

[1:47:34]

 

ഖുർആൻ ഇരുപത്തിനാലാം അദ്ധ്യായം സൂറത്തുന്നൂറിലെ  നാല്പതാമത്തെ ആയത്തിൽ നിന്ന് ലഭിക്കുന്ന നാല് ബൗദ്ധികമായ അറിവുകളാ ഞാൻ നിങ്ങളോട് പറഞ്ഞത്  ഇതില്ഒരെണ്ണംപോലും മുഹമ്മദ് നബി () യുടെ കാലത്ത് ഒരാൾക്കും അറിയില്ല.  കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് അന്തർവാഹിനികളുടെ സഹായത്താൽ സമുദ്രാന്തർ ഭാഗത്തെ കുറിച്ച് നമ്മൾ പഠിക്കാൻ തുടങ്ങിയത് .സമുദ്രാന്തർ ഭാഗത്തെ പ്രതിഭാസങ്ങളിൽ 5% മാത്രമേ ഇന്നുവരെയും നമ്മള്  മനസ്സിലാക്കിയിട്ടുള്ളു എന്നാണ് വിദഗ്ധന്മാർ അഭിപ്രായപ്പെടുന്നത്

 

ഇനി സമുദ്രാന്തർ യാത്ര ഇത് എപ്പോൾ എങ്ങനെ എന്ന് നിങ്ങൾക്ക് പരിശോധിക്കാം. ചരിത്രത്തില്  മുങ്ങൽ വിദഗ്ധൻ മാർ നൽകുന്ന അറിവ് മാത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടുവരെ നമുക്കുണ്ടായിരുന്നത്. മുങ്ങൽ വിദഗ്ധൻ മാർക്ക് 20 മീറ്ററാണ് താഴെക്ക്  പോകാൻ പറ്റുക. .അവിടെ വീണ്ടും പോയാൽ ഇനി അഥവാ കൂടുതൽ സ്കില്ഉള്ള ഒരാൾ പോയാൽ എത്ര പോകും.  കാരണം പ്രഷർ കൂടും താഴേക്ക് പോകുന്നതിനനുസരിച്ച്.  ഇവിടെ 200 മീറ്റർ താഴെവരെ സൂര്യപ്രകാശം മേഖലയാണ്; എപ്പിപ്പിലാജിക് സോണാണ്. അവിടെ  സാധാരണ . മത്സ്യങ്ങളെ കാണാം. എല്ലാം കാണാന്കഴിയും. ഇനി 925 ലാണ് കുറച്ചുകൂടി താഴേക്ക് പോകാൻ കഴിയുന്ന രൂപത്തിൽ നമ്മള്ഇന്ന് scuba diving എല്ലാം നടത്തും. scuba സിസ്റ്റം കണ്ടുപിടിക്കുന്നത്  925 ലാണ്.  വൈവസ്  പ്രിയറും മോറിസ് ഫ്രാൻസും കൂടിയാണ് രണ്ട് പേരാണ് രണ്ട് ആളുകളാണ് ഫ്രഞ്ചുകാരായ രണ്ടുപേരാണ് സ്കൂബാ സിസ്റ്റം ഡിസൈൻ ചെയ്യുകയും അത് ആദ്യമായി കൊണ്ടുവരികയും ചെയ്തത്. 1934 ലാണ് bathysphere എന്ന് പറയുന്ന ഒരു അന്തർവാഹിനിയിൽ ആദ്യമായി മനുഷ്യൻ 932 മീറ്റർ താഴേക്ക് പോകുന്നത്.  അപ്പോഴും യഥാർത്ഥ ഇരുട്ട് കണ്ടിട്ടില്ല. 1934 ലുംയഥാർത്ഥ ഇരുട്ട് കണ്ടിട്ടില്ല. 1954 ല്, അന്നാണ് ആദ്യമായി 4041 മീറ്ററുകൾ താഴേക്ക് പോകുന്നത്.  അന്നാണ് സമുദ്രാന്തർ ഭാഗത്തുള്ള മനുഷ്യർക്ക് സ്വന്തം അവയവങ്ങൾ പോലും കാണാൻ സാധ്യമല്ലാത്ത തരത്തിലുള്ള ഇരുട്ടു കളെക്കുറിച്ച് ലോകം മനസ്സിലാക്കിയത്; ശാസ്ത്രം മനസ്സിലാക്കിയത്; ഓഷ്യോനാഗ്രാഫി മനസ്സിലാക്കിയത്.  അതേപോലെതന്നെ ഞാൻ പറഞ്ഞല്ലോ പിന്നെ ജയിംസ് കാമറൂൺ പോയതിനെ ക്കുറിച്ച്.  അതിനുമുമ്പ് രണ്ടുപേരാണ് 1960 ല്ചാലഞ്ചർ ഡീപ്പിലേക്ക്  പോയത്. അതിനുശേഷമാണ് അവിടെയുള്ള ജീവികൾക്ക് ഉള്ള സവിശേഷതകളും മറ്റുമെല്ലാം നമുക്ക് മനസ്സിലാകാൻ തുടങ്ങിയത് സമുദ്രാന്തർ ഭാഗത്തെ യാത്രയുടെ നാൾവഴികളാണ് നമ്മൾ കണ്ടത്. എല്ലാ സോഴ്സെസ് ഞാന്ഓരോ സ്ലൈഡിലും  പറഞ്ഞിട്ടുണ്ട് ആർക്കെങ്കിലും പരിശോധിക്കണം എങ്കിൽ സോഴ്സസ് നൽകുവാൻ ഞാന്സന്നദ്ധമാണ്. 

 

[1:50:04]

 

 +++++++++++++++++++++++++++++++++++++++++++++++++++++++++

സമുദ്രാന്തർ യാത്ര:  നാൾ വഴികൾ :-



  1. സമുദ്രാന്തർ ഭാഗത്തെ കുറിച്ച്  മുങ്ങൽ വിദഗ്ധൻമാർ നൽകുന്ന അറിവ് മാത്രമേ പത്തൊമ്പതാം നൂറ്റാണ്ടു വരെ ഉണ്ടായിരുന്നുള്ളൂ.  20 മീറ്ററിലധികം ആഴത്തിലേക്ക് സാധാരണഗതിയിൽ ഒരാൾക്ക് പോകാൻ കഴിയില്ല.

 

  1. 1925  :  ഫ്രഞ്ചുകാരനായ വൈവസ് പ്രിയറും മോറിസ് ഫ്രാൻസും കൂടി ആഴക്കടലിൽ നീന്തുന്നതിനായുള്ള  ആദ്യത്തെ സ്ക്യൂബാ സിസ്റ്റം ഡിസൈൻ ചെയ്തു.

 

  1.  1934 : താന്‍ നിർമ്മിച്ച ബാത്തിസ്ഫിയറില്‍ അമേരിക്കക്കാരനായ  വില്ല്യം ബിബിയും സുഹൃത്ത് ഓട്ടിസ് ബാര്‍ട്ടനും കൂടി  932 മീറ്റര്‍ താഴേക്ക് പോയി.

 

  1.  1954 : ഫ്രഞ്ചുകാരായ  ജോർജ്ജ്സ് ഹൌട്ടും പിയറി വില്‍മും കൂടി FNRS-3 എന്ന അന്തർവാഹിനിയിൽ 4041  മീറ്ററുകൾ താഴേക്ക് പോയി.

 

  1. 1960 : അമേരിക്കക്കാരനായ ഡോണ്‍ വാള്‍ഷും സ്വിറ്റ്സര്‍ലന്‍ഡുകാരായ ജാക്യൂസ് പിക്കാര്‍ഡും കൂടി Trieste എന്ന അന്തർവാഹിനിയിൽ ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗം (10,912 മീറ്റർ) മരിയാന ട്രഞ്ചിന്റെ അടിഭാഗത്തെത്തി.

 

Source :  Josh Young  : Expedition Deep Ocean : First Descent to the bottom of All Five Oceans 2020 Pegasus Books

 

 +++++++++++++++++++++++++++++++++++++++++++++++++++++++++++

 

25.  ആന്തരിക തിരമാലകള്‍ -  തിരമാലക്കുള്ളില്‍ തിരമാല

 

--1972 ല്‍ ആണ്  ആന്തരിക തിരമാലകൾ യാഥാർത്ഥ്യമാണ് എന്നുള്ള വസ്തുത ശാസ്ത്രലോകം മനസ്സിലാക്കുന്നത്.  പിന്നീട് 1978 ല്‍ ഓഷ്യാനസ്‌ എന്ന സമുദ്ര ശാസ്ത്ര മാസികയില്‍ The Waves Within the Waves എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ അതേ പടി ഉദ്ധരിച്ചു.--

 

[1:50:06]

 

ഇനി ആന്തരിക തിരമാലകളെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തപ്പെട്ട അനുഭവം ഫ്രിജോസ് നാന്സന്റെ Farthest North എന്ന പുസ്തകം.  1893 ലാണ് അദ്ദേഹം പുസ്തകമെഴുതുന്നത്. അദ്ദേഹം നോർവീജിയൻ സമുദ്ര ശാസ്ത്രജ്ഞനാണ്. 1893 ല്അദ്ദേഹം റഷ്യയിലെ കാരാ കടലിലൂടെ പോകുമ്പോള്  അദ്ദേഹത്തിന്റെ യാത്ര നൌകക്ക്  മുന്നോട്ട് പോകാൻ പറ്റുന്നില്ല.  എന്നാൽ അവിടെ പുറത്ത് തിരമാലകൾ ഒന്നുമില്ല മുന്നോട്ടു പോകാൻ സാധിക്കുന്നില്ല പ്രതിഭാസത്തെ അദ്ദേഹം dead sea എന്നാണ് വിളിക്കുന്നത് dead water എന്നാണ് അദ്ദേഹം വിളിച്ചത് dead water എന്ന് പറഞ്ഞാല്ചത്ത ജലം ന്ന് പറയാം  ഇത് അദ്ദേഹം അദ്ദേഹത്തിൻറെ യാത്രാവിവരണത്തിൽ സമുദ്ര യാത്രാവിവരണത്തിൽ തന്റെ Farthest North എന്ന പുസ്തകത്തിൽ പറഞ്ഞ് പോണ് ണ്ട്.  പക്ഷെ എന്തുകൊണ്ടാണ് അത് സംഭവിച്ചത് അറിയില്ലായിരുന്നു. അത് അറിയാൻ തുടങ്ങിയത്  ആധുനിക കാലഘട്ടത്തിൽ മാത്രമാണ്. ആന്തരിക തിരമാലകളെക്കുറിച്ച് 1960 ല്ജിബ്രാൾട്ടർ കടലിടുക്കിനെക്കു റിച്ചുള്ള പഠനം ജിബ്രാൾട്ടർ കടലിടുക്കുറിച്ച് പഠിച്ചപ്പോഴ്   മെഡിറ്ററേനിയൻ സീയും അതേപോലെതന്നെ പസിഫിക് ഓഷ്യനും ഇതു രണ്ടും കൂടി ജോയിൻ ചെയ്യുന്ന  സ്ഥലത്തെ തിരമാലകളെ കുറിച്ച് പഠിച്ചപ്പോ അവിടെ ആന്തരികമായി ചില തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.  അല്ലെങ്കിൽ ആന്തരികമായിട്ടുള്ള waves ഉണ്ട് എന്ന ഏകദേശം വിവരങ്ങൾ ലഭിച്ചു. എപ്പൊ 1960 ല്, എന്നിട്ടോ; 1972 ല്ജൂലൈ 23 ന് അമേരിക്ക വിക്ഷേപണം ചെയ്തത് Earth Resources Technology Satellite ERTS 1 എന്ന പറയുന്ന satellite ERTS 1  satellite  ആണ് ഇതിനെക്കുറിച്ച് ചിത്രങ്ങൾ ആദ്യമായി നൽകിയത്.  അന്നാണ് ആന്തരിക തിരമാലകൾ യാഥാർത്ഥ്യമാണ് എന്നുള്ള വസ്തുത ശാസ്ത്രലോകം മനസ്സിലാകുന്നത്. അതിനു ശേഷം ആണ് അതിനെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നത്. ഇതിനുശേഷം വളരെ കൃത്യമായി ഞാനിപ്പോൾ laboratory demonstration നിങ്ങൾ കാണിച്ചു തന്നു  നാസയുടെ.   ലബോറട്ടറി ഡെമോൺസ്ട്രേഷൻ എല്ലാം കാരണമായ കൃത്യമായ വിവരങ്ങൾ ലഭിച്ചത് three dimensional picture SAR  images എന്ന് പറയു;   SAR  images ലഭിച്ചതിന് ശേഷമാണ്.  അത് 1978 സെപ്റ്റംബർ മാസത്തിൽ അമേരിക്ക ഇക്കാര്യത്തിനു വേണ്ടി മാത്രം അഥവാ സമുദ്രത്തെ കുറിച്ച് പഠിക്കുവാൻ വേണ്ടി മാത്രം നിക്ഷേപിച്ച സമുദ്രത്തെ കുറിച്ച് പഠിക്കാൻ സമുദ്രത്തിൻ ഉള്ളിലേക്ക് നിക്ഷേപിക്കാൻ കഴിയുന്നില്ല.  അറിയാലോ, അന്തരീക്ഷത്തിലേക്ക് പോയ ബഹിരാകാശത്തേക്ക് പോയ കുറെ ആളുകളെ നമുക്ക് കേൾക്കാൻ പറ്റും. പക്ഷേ സമുദ്രാന്തർ ഭാഗത്തേക്ക് പോയ ആളുകൾ ഇപ്പോഴും മൂന്നു പേരെ ഉള്ളൂ മൂന്നേ മൂന്നാളുകൾ ; മൂന്നേ മൂന്നു ആളുകൾ; അവരെന്നെ ഏതാനും നിമിഷം നിന്നിട്ട് പോകുന്നതാണ്  ചെയ്തത് കാരണം പോകാൻ കഴിയില്ലാ ന്നുള്ളതുകൊണ്ട്.  അതുകൊണ്ട് തന്നെ സാറ്റലൈറ്റ്സ് ഉപയോഗിച്ച് പഠിക്കാൻ വേണ്ടി ശ്രമിച്ചു. സാറ്റലൈറ്റ് ഉപയോഗിച്ച സാറ്റലൈറ്റ് ആണ് സീസാറ്റ് ന്ന് അറിയാ.. സി സാറ്റ് സാറ്റലൈറ്റ് ആണ് SAR  images എന്ന് പറയുന്നത്. അതിനുശേഷമാണ് നമുക്ക് വളരെ കൃത്യമായി ഇപ്പോ ഞാൻ പറഞ്ഞ രൂപത്തിലുള്ള ഇതിനെക്കുറിച്ച്  കിട്ടിയത്. ഇതിനെക്കുറിച്ച് ഞാൻ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു  അപ്പൊ ഓഷ്യാനസ്, ഓഷ്യാനസ്ഓഷ്യാനോഗ്രഫി,(എന്ന)  2 മാഗസിനുകളാണ് ഇന്റര്‍നാഷനല്‍  ആയിട്ട് രംഗത്തുള്ള മാഗസിനുകൾ, അഥവാ ഓഷ്യാനോഗ്രഫി  സമുദ്രശാസ്ത്ര രംഗത്തുള്ള  മാഗസിൻ.   മാഗസിനിൽ internal waves  നെ കുറിച്ചുള്ള ലേഖനം ലേഖനത്തിൻറെ ഹെഡിങ് ആണിത്. 

The Waves Within the Waves.

(തിരമാലക്കുള്ളില്‍ തിരമാല)

مَوْجٌ مِّن فَوْقِهِۦ مَوْجٌ

ഇതിന്റെ അര്‍ത്ഥം തിരമാലക്കുള്ളില്‍ തിരമാല എന്നല്ല. തിരമാലക്ക് മുകളില്‍ തിരമാല എന്നാണ്).

പരിശുദ്ധ ഖുർആൻ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞത് അതേപോലെ ഓഷ്യാനസ് മാഗസിൻ അതേപോലെ എടുത്തു ഉദ്ധരിക്കുമ്പോൾ(?) ഒരു മത വിശ്വാസി എന്നുള്ള നിലക്ക് എനിക്ക് വല്ലാത്ത ആവേശം തോന്നി. കല്ഹേം പദം Waves Within the Waves

. يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ 

(ഇവിടെയും فَوْقِ എന്നതിന് Within (ഉള്ളില്‍) എന്നല്ല അര്‍ത്ഥം. മുകളില്‍ എന്നാണ്. ഇതോടെ ഈ തിയറി പൊളിയുന്നു.)

ഇതാണ് പരിശുദ്ധ ഖുർആനിൻറെ ശൈലി.  ഇത് ഖുർആൻ internal waves നെ പഠിപ്പിക്കാൻ അല്ല ഖുർആൻപ്രയോഗിച്ചത്.  internal waves നെക്കുറിച്ച്  പഠിപ്പിക്കുവാൻ വേണ്ടി പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിപ്പിച്ചതല്ല.

 

26.  വചനം ഒരു ഉപമാലങ്കാരം

--അതില്‍ ഇരുട്ടിനെക്കുറിച്ചു പറഞ്ഞ ഓരോ ശബ്ദവും ആധുനിക വിജ്ഞാനീയങ്ങളുമായി  യോജിച്ചു വരുന്നു--

[1:53:55]

വിശ്വാസികൾ അല്ലാത്ത ആളുകളുടെ പ്രവർത്തനങ്ങളുടെ നിഷ്ഫലത യെക്കുറിച്ച് കൃത്യമായി പറഞ്ഞു കൊടുക്കുന്നതിനു വേണ്ടിയുള്ള വചനം. പക്ഷെ വചനത്തിൽ ഒരു ഉപമാലങ്കാരം ആയി ഉപയോഗിച്ചിട്ടുള്ള ഉപമാലങ്കാരം ആയി ഉപയോഗിച്ചിട്ടുള്ള അവരുടെ മനസ്സുകളിൽ ഉള്ള ഇരുട്ടുകൾ ഇരുട്ടിനെ താരതമ്യം ചെയ്തത് സമുദ്രാന്തർ ഭാഗത്തെ ഇരുട്ടിനെ പോലെയാണ്. (അപ്പോള്‍ സമുദ്രാന്തര്‍ ഭാഗത്തെ ഇരുട്ടിനെപ്പറ്റി അവര്‍ക്ക് അസ്സലായിട്ട് അറിഞ്ഞിരിക്കണം. അതുകൊണ്ട് ഈ സൂക്തം ഒരിക്കലും വെല്ലുവിളിക്കുത്തരമല്ല). ഇരുട്ട്  അതിനെക്കുറിച്ച് പറഞ്ഞ ഓരോ ശബ്ദങ്ങളെ യാണ് നമ്മൾ വേർപെടുത്തി പഠിച്ചത്.  ഓരോ ശബ്ദങ്ങളും എത്രത്തോളമാണ് ആധുനിക വിജ്ഞാനീയങ്ങളുമായി  യോജിച്ചു വരുന്നു ന്നാ നമ്മള്  മനസ്സിലാക്കിയത്. (ഇത് വെറും പറയലാണ്.  യോജിച്ചു വരുന്നില്ല എന്നാണ് മനസ്സിലാവുന്നത്) 

 

 

27.  എതിര്‍ കക്ഷിഹാജരാക്കേണ്ട തെളിവുകൾ

-- 1. ആഴക്കടൽ അന്ധകാരമയമാണ്, 2. അതില്‍ ഒന്നിനുമുകളിലൊന്നായി അനേകം ഇരുട്ടുകൾ ഉണ്ട്, 3. ആരെങ്കിലും  അവിടെ പോയാൽ അവരുടെ കൈകൾ പോലും കാണാനാവില്ല. 4. കടലില്‍ ആന്തരിക തിരമാലകൾ ഉണ്ട്. ഇവ അന്നത്തെ ആളുകള്‍ക്ക് അറിയും എന്നതിന് തെളിവ്--

[1:54:28]

അറബികളുടെ നാടോടി വിജ്ഞാനം മാത്രമാണ് ഖുർആനിൽ ഉള്ളത് എന്ന് വാദിക്കുന്ന ആളുകൾ ഹാജരാക്കേണ്ടത് തെളിവുകൾ മാത്രമാണ് 

ഒന്ന്,  ആഴക്കടൽ അന്ധകാരമയമാണ് എന്ന് നാടോടികള്‍ക്ക് അറിയും എന്നതിന് തെളിവ്.  അത് മുഹമ്മദ് നബിയുടെ കാലത്തെ നാടോടികൾ തന്നെ ആയിക്കൊള്ളണമേന്നില്ല. പിന്നീടുള്ള നാടോടികൾ ആയാലും മതി, ഒന്നാമത് 

രണ്ടാമത്തെത് ആഴക്കടലിൽ  ഒന്നിനുമുകളിലൊന്നായി അനേകം ഇരുട്ടുകൾ ഉണ്ട് എന്ന് അന്നുള്ളവർക്കറിയാമായിരുന്നു എന്നതിന് തെളിവ്.  ഇന്ന് നമ്മൾ പറയും bathypelagic ഒരിരുട്ടാണ്. ഇന്ന് നമ്മൾ പറയും രണ്ടാമത്തെ ഇരട്ട് ആണ് abyssopelagic.  ഇന്ന് നമ്മൾ പറയും മൂന്നാമത്തെ ഇരുട്ടാണ് മൂന്നാമത്തെ ഇരുട്ടാണ് hadalpelagic  അതെ

ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْض  ഒരു ഇരുട്ടിന് മുകളിലായി ഒരു ഇരുട്ട്

ഇത് അന്നുള്ള ആളുകൾക്ക് അറിയാമായിരുന്നു എന്നതിന് തെളിവ് തന്നാൽ മതി

മൂന്നാമത്തേത് ആഴക്കടലില് ആരെങ്കിലും പോയാൽ അവരുടെ കൈകൾ പോലും അവർക്ക് കാണാനാവില്ലെന്ന് അറബികൾക്ക് അറിയുമായിരുന്നു എന്നതിന് തെളിവ് തന്നാ  മതി.  അവക്കാർക്കെങ്കിലും അറിയുമായിരുന്നു എന്നതിന് അതിന് വേണമെങ്കിൽ അന്നത്തെ ഏത് കവിത എടുക്കാം ഏത് പഠനങ്ങൾ എടുക്കാം അറബികൾ തന്നെ ആയിക്കൊള്ളണമെന്നില്ല കാലഘട്ടത്തിൽ

ഇത് കേട്ട് കൊണ്ടിരിക്കുന്ന, ഇത് കേട്ടുകൊണ്ടിരിക്കുന്ന പരിശുദ്ധ ഖുർആൻ വിമർശിക്കുവാൻ വേണ്ടി മാത്രം നോമ്പുനോറ്റ് നടക്കുക. പ്രത്യേകിച്ച് എൻറെ സഹ സംവാദകന് സകല വിധ ആശംസകളും അർപ്പിക്കുക.  മിഷനറിമാർക്ക് ആർക്കെങ്കിലും ബൈബിളിനെ ഏതെങ്കിലും താളുകളിൽ എന്ന് ഗവേഷണം ചെയ്തു കണ്ടുപിടിക്കാൻ കഴിയും എങ്കിൽ നാളെ പോസ്റ്റ് ഇട്ടാലും മതി . ചെയ്യോ ന്ന്  അവര്‍ക്കാര്‍ക്കെങ്കിലും നമുക്ക്  കാണാം.  

 

ഇനി നാലാമത്തേത് കടലിനു മുകളിൽ കാണുന്ന തിരമാലകൾ അല്ലാതെ അതിനു കീഴിൽ ആന്തരിക തിരമാലകൾ ഉണ്ട് എന്ന ജ്ഞാനം നബി (സ)യുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ് .

================= ========================================

[1:56:32]

അറബികളുടെ നാടോടി വിജ്ഞാനം മാത്രമാണ് ഖുർആനിൽ ഉള്ളത് എന്ന് വാദിക്കുന്നവര്‍ ഹാജരാക്കേണ്ടത് തെളിവുകൾ താഴെ പരയുനവയിണ്

1) ആഴക്കടൽ അന്ധകാരമയമാണ് എന്ന് നാടോടികള്‍ക്ക് അറിയുമെന്നതിന് തെളിവ്

2) ആഴക്കടലിൽ  ഒന്നിനുമുകളിലൊന്നായി അനേകം ഇരുട്ടുകൾ ഉണ്ട് എന്ന് അന്നുള്ളവർക്കറിയാമായിരുന്നു എന്നതിന് തെളിവ്.

3) ആഴക്കടലില് ആരെങ്കിലും പോയാൽ അവരുടെ കൈകൾ പോലും അവർക്ക് കാണാനാവില്ലെന്ന് അറബികൾക്ക് അറിയുമായിരുന്നു എന്നതിന് തെളിവ്

4) കടലിനു മുകളിൽ കാണുന്ന തിരമാലകൾ അല്ലാതെ അതിനു കീഴിൽ ആന്തരിക തിരമാലകൾ ഉണ്ട് എന്ന ജ്ഞാനം നബി (സ)യുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവ്

================================== =====================

നാല് കാര്യങ്ങൾക്ക് തെളിവ് തന്നാൽ മതി.  ഇതാണ് അതല്ലാതെ പിന്നെ ആരെങ്കിലും ഇസ്ലാം ശാസ്ത്രം പറഞ്ഞയാൾ ഭീകരവാദിയായി പറഞ്ഞതൊന്നും പ്രശ്നം കഴിയീല.  ഇവിടെ ലോജിക്കൽ ഫാലസി പറഞ്ഞു.  ലോജിക്കൽ ഫാലസിയില്  ഏറ്റവും ബേസിക് ആയിട്ടുള്ള ഏറ്റവും ultimate  utter nonsense എന്ന ഫാല്ലസിയാണ്  straw man fallacy. (എതിരാളിയുടെ വാദങ്ങളെ ഖണ്ഡനം ചെയ്യുന്നതിനുവേണ്ടി അതിശയോക്തി കലര്‍ത്തിയോ അല്ലെങ്കില്‍ തെറ്റിദ്ധാരിപ്പിച്ചോ അവതരിപ്പിക്കുക. ഉദാഹരണം:എതിരാളി വെള്ളം കുടിച്ചാല്‍ അത് തങ്ങളുടെ വാദം കേട്ട് പതറിയത് കൊണ്ടാണെന്ന് പറയല്). എന്താ straw man fallacy, ഇത് ന്നെ, ഒരാൾ ഒരു സത്യം പറഞ്ഞാൽ അയാള്  അതല്ലേ അതുകൊണ്ട് അയാൾ പറഞ്ഞത് ശരിയാവില്ല. അതിൽ straw man fallacy ഒരു ഗൗരവമുള്ള ചർച്ചയിൽ ഒരു മനുഷ്യനും ഉദ്ധരിക്കാൻ പാടില്ലാത്ത വൃത്തികെട്ട, വൃത്തികെട്ട രീതിയാണത്.  മറിച്ച് നമ്മൾ ചെയ്യേണ്ടത് എന്താ, വിഷയം എടുക്കുക.   വിഷയം തകരാറുണ്ടോ; പറയണം. അതല്ലാതെ അയാളതായി,  അയാളിതായി, (അയാള് വെള്ളം കുടിച്ചു)  അമേരിക്കയാളെ ഭീകരവാദിയായി മുദ്രകുത്തി യിട്ടുണ്ട്; അതുകൊണ്ട് അങ്ങനെയാണ്, ഇങ്ങനെയാണ്, അതുന്നുമല്ല ചെയ്യേണ്ടത്.  മറിച്ച് ഞാൻ സൂചിപ്പിക്കുന്നത്, അതുകൊണ്ട് ന്നെ നാലെണ്ണത്തിൽ, ഏതിലെല്ലെങ്കിലും ഉള്ള പരിശുദ്ധ അക്കാലഘട്ടത്തിലുള്ള അറബികൾക്ക്, നാടോടിള്ക്ക്, അറിയാമായിരുന്ന തെളിവാണ്. 

ഇല്ല ഒരാൾക്കും കഴിയില്ല .ഒരാൾക്കും നാല് കാര്യങ്ങൾ അന്ന് അറബികൾക്ക് അറിയാമായിരുന്നു എന്നതിന് തെളിവ് ഉദ്ധരിക്കാൻ സാധ്യല്ല

 

(നിഷ്പ്രയാസം സാദ്ധ്യമാണ്. ഇവിടെ ഉദ്ധരിച്ച ഖുര്‍ആന്‍ 24:40 എന്ന വചനം തന്നെയാണ് തെളിവ്. അതൊരു ഉപമാലങ്കാരമാണല്ലോ. അത് കൊണ്ട് ആ വചനം കേട്ട അന്നത്തെ ആളുകള്‍ക്കെല്ലാം അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കും. വാസ്തവത്തില്‍ അന്നത്തെ അറബികള്‍ക്ക്  മാത്രമേ ആ വചനം ശരിക്കും മനസ്സിലായിട്ടുള്ളു. പിന്നീദ് വന്ന മുഫസ്സിറുകളും ശ്രീ എം. എം. അക്ബറുമെല്ലാം ഇരുട്ടില്‍ തപ്പുകയാണ്. ആരുടെ വ്യാഖ്യാനവും ആയത്തിനോട് നീതി പുലര്‍ന്നിത്തുല്ല.)   

 

 

28.  ഖുര്‍അന്റെ അസാധാരണ അവകാശവാദം

--പടച്ചവൻ റെ അടുത്തു നിന്നുള്ളതാണ് പരിശുദ്ധ ഖുർആന്‍.  ഇതാണ് അസാധാരണ അവകാശവാദം. ഇതിനുള്ള അസാശാരണ തെളിവാണ് ഈ വചന(24:40)ത്തില്‍  പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രം ശരി വെച്ചു

എന്നത്—

 

[1:57:47]

ഞാനിവിടെ കാൾ സാഗനെ (Carl Sagan) ഉദ്ധരിക്കുകയാണ്. കാൾ സാഗനെ പരിചയം ഉള്ളവരായിരിക്കും തീർച്ചയായും  എൻറെ പ്രത്യേകിച്ച് എൻറെ  യുക്തിവാദി സുഹൃത്തുക്കൾ.  അദ്ദേഹം ഭൗതികവാദിയാണ് ഒപ്പം തന്നെശാസ്ത്രജ്ഞനാണ്.  അദ്ദേഹം പറഞ്ഞ Extraordinary claims require extraordinary evidence (അസാധാരണ അവകാശവാദത്തിന് അസാധാരണ തെളിവ് ആവശ്യമാണ്). തീർച്ചയായും I appreciate that (ഞാനതിനെ അഭിനന്ദിക്കുന്നു).  Extraordinary claims require extraordinary evidence. പരിശുദ്ധ ഖുർആനെ ഒരു എക്സ്ട്രാ ഓർഡിനറി ക്ലേയിം പറയാനുണ്ട് അതെന്താ 

 

2:23  وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا

 

നാം നമ്മുടെ ദാസന് അവതരിപ്പിച്ചു കൊടുത്തതാണ് പരിശുദ്ധ ഖുർആൻ എന്ന പടച്ചവന്റെ വചനം

 

(ഈ ആയത്തിൻറെ അമാനി മൗലവിയുടെ പരിഭാഷ താഴെ കൊടുക്കുന്ന 

 

നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ വല്ല (വിധേനയും)  സന്ദേഹത്തിലാണെങ്കില്) 

 

അതേപോലെതന്നെ

 

32:2 الٓمٓ تَنزِيلُ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ ﴾٢﴿

 

(അമാനി മൌലവിയുടെ പരിഭാഷ :   

ഈ വേദഗ്രന്ഥം അവതരിപ്പിച്ചതു - അതില്‍ സന്ദേഹമേ ഇല്ല - ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നാകുന്നു).

പടച്ചവൻ റെ അടുത്തു നിന്നുള്ളതാണ് പരിശുദ്ധ ഖുർആന്റെ  വചനം.  ഇതൊരു എക്സ്ട്രാ ഓർഡിനറി ക്ലൈം ആണ്

 

(ഖുര്‍ആണ്‍ ക്രത്യമായ പദങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് കിതാബിനെ നാം കിതാബ് ആയിത്തന്നെ കാണേണ്ടതാണ്. പക്ഷേ അങ്ങനെ ഒരു ഗ്രന്ഥം പുസ്തക രൂപത്തില്‍ അവതരിപ്പിച്ചിട്ടില്ല. അഥവാ ഉണ്ടായിരുന്നെങ്കില്‍ തന്നെ അബൂബക്കറിന്റെ കാലമായപ്പോഴെക്ക് അത് നഷ്ടപ്പെട്ടിരുന്നു).

 

അതിന് എക്സ്ട്രാ ഓർഡിനറി എവിടെന്സ്(തെളിവ്)   വേണം  അതിൽ ഒരു എവിഡൻസാ ഞാൻ ഇപ്പോ പറഞ്ഞത്. ഇതേപോലെയുള്ള നൂറുകണക്കിനു എവിഡൻസ്. അത് കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് അല്ലാതെ എവിടെന്സൊന്നും  ഇല്ല എന്ന് പറയാൻ കഴിയില്ല 4 അറിവുകള്പ്രദാനം ചെയ്യുക 

--------------------------------------------------------------------------------------------------------------

 

29.  ഒരിക്കല്‍ കൂടി

--വചനങ്ങളിൽ നിന്ന് കൃത്യമായി അടിത്തറയിലേക്ക് ഇറങ്ങി ചെന്നൊന്ന് പഠിക്കണം. വിമർശനം മാത്രംപോരാ--

+++++++++++++++++++++++++++++++++++++++++++++++++++++++++++

 [1:58:52]

 നാല് അറിവുകൾ പ്രദാനം ചെയ്യുന്ന ആയത്ത് ഒരിക്കൽ കൂടി കേൾക്കാം 

 

24:40أَوْ كَظُلُمَـٰتٍ فِى بَحْرٍ لُّجِّىٍّ يَغْشَىٰهُ مَوْجٌ مِّن فَوْقِهِۦ مَوْجٌ مِّن فَوْقِهِۦ سَحَابٌ ۚ ظُلُمَـٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ ﴾٤٠﴿

 

അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെതിരമാല അതിനെ പൊതിയുന്നു. അതിനുമേൽ വീണ്ടും തിരമാല. അതിനുമീതെ മേഘം; ഒന്നിനു മീതെ മറ്റൊന്നായി  അനേകം ഇരുട്ടുകൾ. തൻറെ  എൻറെകൈ പുറത്തേക്ക് നീട്ടിയാൽ അതു പോലും  അവന് കാണാൻ കഴിയില്ല ആർക്കാണോ അള്ളാഹു  വെളിച്ചം  കൊടുത്തിട്ടില്ലാത്തത്, അവന് യാതൊരു അവകാശവുമില്ല

+++++++++++++++++++++++++++++++++++++++++++++++++++++++++

 

അർത്ഥം നിങ്ങൾക്ക് പശ്ചാത്തലത്തിൽ ഒന്നു കൂടി കേൾക്കട്ടെ വായിക്കട്ടെ എന്ന് വിചാരിച്ചു കൊണ്ട് തന്നെയാണ് ഞാൻ ഉൾപ്പെടുത്തിയത്. നിങ്ങൾക്ക് ആര്ക്കും സ്ക്രീനിൽ ഇത് വായിക്കാം. ഇതേപോലെയുള്ള ആര് കണ്ണടച്ചാലും ഇരുട്ട്   ആക്കാൻ കഴിയില്ല സഹോദരങ്ങളെ. പരിശോധിക്കണം, പഠിക്കണം, മനസ്സിലാക്കണം പരിശുദ്ധ ഖുർആൻ വചനങ്ങള്.   വചനങ്ങളിൽ നിന്ന് കൃത്യമായി അടിത്തറയിലേക്ക് ഇറങ്ങി ചെന്നൊന്ന് പഠിക്കണം. വിമർശനം മാത്രം ഉദ്ദേശിച്ചു കൊണ്ട് പരിശുദ്ധ ഖുർആനിലെ വചനങ്ങൾ ഒറ്റപ്പെടുത്തി പരിശോധിച്ചുകൊണ്ട് വിമർശിച്ച് പോരാ.

 

 

30.  ഖുര്‍അന്റെ പരാമർശങ്ങളിൽ കൃത്യത

--ഖുര്‍ആന്റെ കൃത്യതയിൽ നിന്ന് നമുക്ക് മനസ്സിലാകും  കാലങ്ങൾക്കതീതമായ പടച്ചവൻ ആണ് ഇത് അവതരിപ്പിച്ചത് എന്ന്‍--.

[2:00:01]]

 

എന്തിനാണീ തെളിവ് ഇത് ശാസ്ത്രം  പഠിപ്പിക്കാനാണോ അല്ല ഭൂമിശാസ്ത്രം ഖുർആനിൽ ഉണ്ടോ ഇല്ല അതേപോലെ സമുദ്രശാസ്ത്രം ഖുർആൻ ഉണ്ടോ ഇല്ല ഖുർആൻ-ശാസ്ത്രം പഠിപ്പിക്കുവാനുള്ള ഒരുഗ്രന്ഥമല്ല പിന്നെ എന്തിനാ പരിശുദ്ധ ഖുർആൻ പറയുന്നത് ഖുർആൻ തന്നെ കൃത്യമായി പറയുന്നു. ഖുർആനിലെ  40 ആം അധ്യായം സൂറത്ത് ഹാ മീൻ സജദ അമ്പത്തിമൂന്നാമത്തെ വചനത്തിൽ 

41:53

++++++++++++++++++++++++++++++++++++++++++++++++++++++++++++

سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾٥٣﴿

“ചക്രവാളങ്ങളിൽ നിന്നും അവരുടെ സ്വന്തത്തിൽ നിന്നുമായി നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് നാം കാണിച്ചു കൊടുക്കും; ഇത് സത്യമാണെന്ന് അവർക്ക് മനസ്സിലാകുന്നത്  വരെ. എല്ലാ കാര്യങ്ങൾക്കും നിന്റെ നാഥൻ സാക്ഷിയാണ്; അതുതന്നെ  മതിയായതല്ലേ? 

+++++++++++++++++++++++++++++++++++++++++++++++++++++++++++++

 

നാം ചക്രവാളങ്ങളിൽ നിന്നും അവരുടെ സ്വന്തത്തിൽ നിന്നുമായി നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് നാം കാണിച്ചു കൊടുക്കും ഇത് സത്യമാണെന്ന് അവർക്ക് മനസ്സിലാകുന്നത്  വരെ. ഇതെന്തിനാ  പരിശുദ്ധ ഖുർആൻ ഇത്തരം ദൃഷ്ടാന്തങ്ങൾ അഥവാ മനുഷ്യൻ കണ്ടുപിടിക്കുന്ന കാര്യങ്ങൾ കാര്യങ്ങൾ കണ്ടുപിടിക്കുമ്പോ

പരിശുദ്ധ ഖുർആനിൽ നോക്കുമ്പോ ഖുർആൻ അതിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ കൃത്യത നമുക്ക് കാണാൻ കഴിയും.

 

(തീരെ കൃത്യതയില്ലാത്ത വചനങ്ങളും ഖുര്‍ആനില്‍ ഉണ്ട് എന്ന്‍  മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അവതാരകന്റെ വ്യാഖ്യാന പ്രകാരം ഇവിടെ ഉദ്ധരിച്ച ആയത്തിലും കൃത്യത ഇല്ല. ‘ഒന്നിനു മീതെ മറ്റൊന്നായിഅനേകം ഇരുട്ടുകള്‍’, എന്ന് ഉദ്ദേശിച്ചു കൊണ്ട് പറഞ്ഞിട്ടുള്ളത് ‘ഇരുട്ടുകൾ, അതില്‍ ചിലത് ചിലതിന് മീതെ’ എന്നാണ്. അത് പോലെ ഉള്ളില്‍ എന്ന് ഉദ്ദേശിച്ച് പറഞ്ഞിട്ടുള്ളത് മുകളില്‍ എന്നാണ്.)  

 

കൃത്യതയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും ഇത് സർവ്വലോക രക്ഷിതാവായ തമ്പുരാനല്ലാതെ കാലങ്ങൾക്കതീതമായ പടച്ചവൻ അല്ലാതെ മറ്റൊരാൾക്കും അവതരിപ്പിക്കുവാൻ സാധ്യമായ ഗ്രന്ഥമല്ലാ ന്ന്  മനസ്സിലാകും. (തീരെ കൃത്യത ഇല്ല എന്ന്‍ മനസ്സിലായല്ലോ. അപ്പോള്‍ ആരാണ് ഇതിന്റെ കര്‍ത്താവ്?)   അതാണ്,  അതാണ് ഇത്തരം വചനങ്ങളുടെ ലക്ഷ്യം.  ഇതേപോലെ നൂറു കണക്കിന് അറിവുകൾ. ഇവിടെ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത് ഒറ്റ അറിവ് അവതരിപ്പിക്കാനാ. ഞാൻ ഒരൊറ്റ ആയത്തിലെ നാല് അറിവ് അവതരിപ്പിച്ചിട്ടുണ്ട്.   അറിവിനെ ആണ്, അറിവിനെ ആണ് ഇവിടെ refute (ഖണ്ഡനം) ചെയ്യപ്പെടെണ്ടത്. 

 

31.  ആത്മീയമായ അറിവ്

--ഖുര്‍ആനേ വിമർശിക്കേണമെന്ന് തീരുമാനിച്ച് വിമര്‍ശിച്ചാല്‍ ഹൃദയത്തിൻറെ വെളിച്ചം നഷ്ടപ്പെടും—

 

[2:1:26]

ആയത്തിൽ നിന്ന് ആത്മീയമായ ഒരു അറിവുണ്ട് അറിവ് എന്താണ്

وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥنُورًا فَمَا لَهُۥ مِن نُّورٍ 

ആർക്കാണോ അള്ളാഹു വെളിച്ചം കൊടുക്കാത്തത് അവർക്കൊരു പ്രകാശോം  ഇല്ല

 

കണ്ണടക്കാൻ ശ്രമിച്ചാൽ, ഹൃദയം അടക്കാൻ ശ്രമിച്ചാൽ, ഞാൻ വിമർശിക്കും എന്നുമാത്രം തീരുമാനിച്ചാൽ, ഞാൻ വിമർശിക്കാൻ ആണ് ജീവിക്കുന്നത് എന്ന് ഒരാൾ സ്വയം തീരുമാനിക്കുകയും  അതിൻറെ അടിസ്ഥാനത്തിൽ മാത്രം ലോകത്തെ നോക്കി കാണുകയും ചെയ്താൽ അവരുടെ ഹൃദയത്തിൻറെ വെളിച്ചം നഷ്ടപ്പെടും ഒരിക്കലും വെളിച്ചം ലഭിക്കാത്ത അവസ്ഥയുണ്ടാകും (ഇത്തരക്കാര്‍ക്കാണ് വെളിച്ചം കൊടുക്കേണ്ടത്. പക്ഷേ അല്ലാഹു കൊടുക്കഞ്ഞാല്‍ എന്ത് ചെയ്യും?) അവസ്ഥയിലേക്ക് നമ്മൾ ആരും ചെന്നു പെടാതിരിക്കട്ടെ എന്ന് എൻറെ സദസ്സിലും വേദിയിലും ഉള്ള മുഴുവൻ മുഴുവൻ ആളുകളോടും അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ എൻറെ വിഷയം നിങ്ങളുടെ പഠനത്തിന് പരിഗണനയ്ക്കു വേണ്ടി വിമർശനത്തിനു വേണ്ടിസമർപ്പിക്കുകയാണ്

 

واخردعوانا الحمد لله رب العالمين

 

 

അസ്സലാമു അലൈക്കും 

 

[2:2:11]

അദ്ദേഹം 46 മിനിട്ടാണ് എടുത്തിട്ടുള്ളത് .ഇനി അതിനകത്ത് ഒരു ബാക്കി സമയം അവശേഷിക്കുന്നുണ്ട്.  14 മിനിറ്റ് അവശേഷിക്കുന്നുണ്ട്.  

 

32.  സമാപനം

--ഒരു മണിക്കൂര്‍ അവതരണം അശാസ്ത്രീയമാണ്--.

 

[2:2:31]

 

നിങ്ങൾക്ക് ഞങ്ങളുടെ വിഷയത്തിനുള്ള എഴുത്തുകുത്തുകൾ കണ്ട ആളുകൾക്ക് അറിയാവുന്നതാണ് ആദ്യം മുതൽ തന്നെ നമ്മള്  പറയുന്ന ഒരു കാര്യം ഒരു മണിക്കൂർ നീണ്ട പ്രസംഗം എന്നത് പ്രത്യേകിച്ച് വിഷയാവതരണം ന്നെല്ലാം പറയുന്നത്  വളരെ അശാസ്ത്രീയമായ രീതിയാണ്. പക്ഷേ നമ്മുടെ എതിർപക്ഷം വാശി പിടിച്ചത് കൊണ്ടു തന്നെ അത്തരം ഒരു രീതിക്ക് നമ്മൾ സന്നദ്ധാവേണ്ടി വന്നത്.  ഞാൻ എൻറെ വിഷയാവതരണം അവസാനിപ്പിച്ചപ്പോഴും എനിക്കു കുറച്ച് സമയം ബാക്കിയുണ്ട്.  അത് ഇൻഷാ അള്ളാ ഒരു രണ്ടു മിനിറ്റ് നിങ്ങൾക്കുവേണ്ടി ഞാൻ പിന്നെ നല്കുകയാണ്; ഒന്ന് മനസ്സ് ഫ്രഷ് ആവാൻ.  അതിനുശേഷം ഇൻഷാ അള്ളാ എൻറെ rebuttal (ഖണ്ഡനം) അതി ന് മുൻപ് ആരംഭിക്കാൻ അവസരം തന്നാൽ ഇൻഷാ അള്ളാ തുടങ്ങാം 

 

(അവസാനിച്ചു)

No comments:

Post a Comment