Saturday, June 12, 2010

മലിംഗ് ഉപയോഗിച്ച് മലയാളത്തിൽ ടൈപ് ചെയ്യൽ

For a step by step instruction in English, Click here

മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇന്ന് ധാരാളം പ്രോഗ്രാമുകളുണ്ടല്ലോ. മലിംഗ്, ഗൂഗ്ൾ ട്രാൻസ്ലിറ്റെറേഷൻ, മൊഴി കീ മാപ്പ് മുതലായവ ഉദാഹരണങ്ങൾ. (മലിംഗ് 1999 ൽ ഞാൻ വികസിപ്പിച്ചതാണ്. പലരും ഉപയോഗിക്കുന്നുമുണ്ട്).

മലിംഗ് അതിന്റെ ജാലകത്തിൽ മാത്രമെ പ്രവൃത്തിക്കുകയുള്ളു. മറ്റുള്ളവയിലേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്യണം. മറ്റു ചില പ്രോഗ്രാമുകളിൽ 'റ്റ', 'ഗർവ്വ്' എന്നിവ ഒറ്റയടിക്ക് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്. വേറെ ചിലതിൽ എക്സെൽ ഉപയോഗിക്കുമ്പോൾ ഓരോ സെല്ലിലെയും തുടക്കത്തിലെ വ്യജ്ഞനാക്ഷരം ശരിയായി വിന്യസിക്കുന്നില്ല.

ഗൂഗ്ൾ ട്രാൻസ്ലിറ്റെറേഷനിലെ Custom Canonical Transliteration Schemes ഉപയോഗിച്ച് ഇവയെല്ലാം എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. ഇതിന്, ഇവിടെ ക്ലിക്ക്‌ ചെയ്ത് Maleng.scm എന്ന ഫയൽ, C:\Program Files\Google\Google Malayalam Input\Schemes എന്ന ഫോൾഡറിലോ (അല്ലെങ്കിൽ സമാന ഫോൽഡറിലോ) ഡൗൺലോഡ് ചെയ്യുക. എന്നിട്ട് ഗൂഗ്ൾ ട്രാൻസ്ലിറ്റെറേഷനിൽ നിന്ന് Maleng സ്കീം തിരഞ്ഞെടുത്ത് ടൈപ്പ് ചെയ്യുക.

Maleng.scm നോട്ട് പാഡിൽ തുറന്ന് ഉള്ളടക്കം പരിശോധിക്കാവുന്നതാണ്

മലിംഗ് ശ്രേണിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. അതു കൊണ്ട് മലിംഗ് ഉപയോഗിക്കുന്നവർക്ക് ഇനി യൂനികോഡ് ഉപയോഗിച്ച് എല്ലാ അപ്ലിക്കേഷനിലും നേരിട്ട് ടൈപ്പ് ചെയ്യാം. ഇത് ഏതാണ്ട് മൊഴി സ്കീം തന്നെയാണെന്ന് class1 പരിശോധിച്ചാൽ മനസ്സിലാകും. ഇനി മൊഴി സ്കീം തന്നെ വേണമെന്നുണ്ടെങ്കിൽ class1 ൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ മതി. ഇതു പോലെ ഒരോരുത്തർക്കും അവർക്കിഷ്ടമുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ഇഷ്ടമുള്ള മലയാള അക്ഷരം കൊടുക്കുവാൻ സാധിക്കും.

മലയാള അക്ഷരങ്ങളും അവക്ക് സമാനമായ ഇംഗ്ലീഷ് അക്ഷരങ്ങളും അടങ്ങുന്ന M. S. വേര്‍ഡ് ഫയല്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.


abdurazakmp@gmail.com

6 comments:

  1. മീര, രചന, Kartika എന്നീ ഫോണ്ടുകൾ ഉപയോഗിക്കുമ്പോൾ ചില്ലുകൾ കിട്ടുന്നില്ല. നോട്ട് പാഡിൽ അവ കിട്ടാൻ വലിയ പ്രയാസമില്ല. ചില്ലുകൾ ചന്ദ്രക്കല ഉപയോഗിച്ചെഴുതി ‍ zj ടൈപ്പ് ചെയ്താൽ മതി. ഉദാഹരണത്തിന് അവൾ എന്ന് ടൈപ്പ് ചെയ്യാൻ avaL`zj അമർത്തിയാൽ മതി. zero width joiner ടെ മലിംഗ് കീയാണ് zj. എം. എസ്. വേർഡിൽ മീര, രചന എന്നീ ഫോണ്ടുകൾക്ക് ഇതു പോലെയാണ് ചെയ്യേണ്ടത്. ചിലപ്പോൾ ചില്ലിന് ഇടത്തും zj കൊടുക്കേണ്ടി വരുമെന്നു മാത്രം. ഉദാഹരണത്തിന് അവൾ എന്ന് ടൈപ്പ് ചെയ്യാൻ avaL`zj ന് ശേഷം enter കീ അമർത്തുക. ചില്ലു കിട്ടിയില്ലെങ്കിൽ back space കീ അമർത്തിയ ശേഷം zj ഒന്നു കൂടി ടൈപ്പ് ചെയ്ത് enter അമർത്തുക. ചുരുക്കത്തിൽ ചില്ലിന്റെ ഇടത്തും വലത്തും zero width joiner വേണമെന്നർത്ഥം. എം. എസ്. വേർഡിൽ Kartika ഫോണ്ടിൽ അവൾക്ക് എന്ന് ടൈപ്പ് ചെയ്യാൻ avaL`zjkk എന്ന് ഉപയോഗിക്കാമെങ്കിലും അവൾ എന്ന് ടൈപ്പ് ചെയ്യാൻ കഴിഞ്ഞില്ല.

    ReplyDelete
  2. മുകളിൽ കൊടുത്ത സ്കീമിൽ nj ക്ക് ഞ ആണ് കൊടുത്തിട്ടുള്ളത്. nj ക്ക് ഞ്ച കിട്ടുവാൻ ഈ സ്കീം ഉപയോഗിക്കുക

    ReplyDelete
  3. മലയാളം ആസ്കി ഫോണ്ടുകൾ യൂനികോഡിലേക്ക് മാറ്റുന്നതിന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. (Please click here to convert Malayalam ASCII fonts to Unicode. )

    ReplyDelete
  4. ഇന്റർനെറ്റ് ഇല്ലാതെ മലിംഗ് സ്ഥാപിക്കുന്നതിനും മലിംഗിന്റെ പരിഷ്കരിച്ച വിൻഡോസ് 7 പതിപ്പ് ലഭിക്കുന്നതിനും ഇവിടെ
    അമർത്തുക. എക്സ്പിയിലെത് കിട്ടുന്നതിന് ഇവിടെയും
    അമർത്തുക.

    For offline installation (installation without internet) of Maleng and getting the latest Windows 7 version of Maleng click here
    and for getting Windows XP version click here
    .

    ReplyDelete
  5. .Many people are requesting me to modify Maleng so that they will be able to use the ASCII font ML-TTKarthika instead of Unicode font. It is only a question of creating a scheme file for this font and I have done it. It works fine in Excel, Notepad, Wordpad and many other Windows applications. But with MSword it has a problem. It is not possible to change the font to ML-TTKarthika. A cumbersome workaround is that cut the document and paste into a text file in Notepad. Copy this text file and paste it back in the document. Can anybody help me?.

    To make the matters simple, I am giving you the file ArielFont.docx in which the font is Ariel. My problem is how to convert the font to ML-TTKarthika


    മലിംഗിൽ യൂനികോഡ് ഫോണ്ടിനു പകരം ML-TTKarthika ഫോണ്ട് ഉപയോഗിക്കുന്നതിനുവേണ്ട മാറ്റങ്ങൾ വരുത്താൻ ധാരാളം പേർ എന്നോട് ആവശ്യപ്പെടുന്നുണ്ട്. ഈ ഫോണ്ടിനു വേണ്ടി ഒരു സ്കീം ഫയൽ ഉണ്ടാക്കേണ്ട ആവശ്യമേ ഇതിനുള്ളു. അതുണ്ടാക്കിയിട്ടുമുണ്ട്. എക്സൽ, നോട്ട്പാഡ്, വേർഡ്പാഡ് മുതലായ പ്രോഗ്രാമുകളിൽ അത് നന്നായി പ്രവർത്തിക്കുന്നുമുണ്ട്. പക്ഷേ എം. എസ്. വേർഡിൽ ഒരു പ്രശ്നമുണ്ട്. അവസാനം ഫോണ്ട് ML-TTKarthika യിലേക്ക് മാറ്റാൻ പറ്റുന്നില്ല എന്നതാണത്. ഇതിനു വളരെ ശ്രമകരമായ ഒരു പരിഹാരമുണ്ട്. നോട്ട്പാഡിൽ തുറന്ന ഒരു ടെക്സ്റ്റ് ഫയലിലേക്ക് ഡൊക്യുമെന്റ് പകർത്തുക. അതിനെ കോപ്പി ചെയ്ത് വീണ്ടും ഡൊക്യുമെന്റിലേക്ക് പകർത്തുക. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമോ?

    കാര്യങ്ങൾ ലളിതമാക്കുന്നതിനു വേണ്ടി ArielFont.docx
    എന്ന ഫയൽ ലഭ്യമാക്കുന്നു. ഇതിലെ Ariel ഫോണ്ട് ML-TTKarthika
    യിലേക്ക് മാറ്റുന്നതാണ് പ്രശ്നം.




    ReplyDelete